ഡി.ഫാം പാര്‍ട്ട് II പരീക്ഷ മാര്‍ച്ച്‌ 25 മുതല്‍


മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് II (റഗുലർ/ സപ്ലിമെന്ററി) (ഇആർ 2020) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളില്‍ വച്ച്‌ മാർച്ച്‌ 25 മുതല്‍ നടക്കും.

പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച്‌ പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 27ന് മുമ്ബായി ബന്ധപ്പെട്ട കോളേജുകളില്‍ സമർപ്പിക്കേണ്ടതും അതാത് കോളേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ഫെബ്രുവരി 2ന് മുമ്ബായി ചെയർമാൻ, ബോർഡ് ഓഫ് ഡി.ഫാം എക്സാമിനേഷൻസ്, തിരുവനന്തപുരം-11 എന്ന വിലാസത്തില്‍ അയക്കണം. 

വിശദ വിവരങ്ങള്‍ക്ക്: www.dme.kerala.gov.in

Post a Comment

Thanks

أحدث أقدم