അന്താരാഷ്ട്ര ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ(ക്രൂഡ്) വില കുത്തനെ ഇടിഞ്ഞിട്ടും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ആഭ്യന്തരവില കുറയ്‌ക്കാതെ കേന്ദ്ര സർക്കാർ. കഴിഞ്ഞ സാമ്പത്തികവർഷം ഏപ്രിൽ–നവംബർ കാലയളവിൽ ഇന്ത്യ ഇറക്കുമതി ചെയ്‌ത അസംസ്‌കൃത എണ്ണ വില ബാരലിന് ശരാശരി 80 ഡോളറായിരുന്നു.
നടപ്പുസാമ്പത്തികവർഷം ഇതേ കാലയളവിൽ ഇറക്കുമതി ചെയ്‌ത ക്രൂഡോയിലിന്റെ ശരാശരി വില ബാരലിന് 67.6 ഡോളർ മാത്രം. ബാരലിന് 12.4 ഡോളറിന്റെ (1110 രൂപ) കുറവാണ് മുൻവർഷത്തെ അപേക്ഷിച്ചുണ്ടായത്. ഈ ഡിസംബറിൽ എണ്ണ വില വീണ്ടും താഴ്‌ന്ന് ബാരലിന് 62.24 ഡോളറിലെത്തി.
അന്താരാഷ്ട്ര എണ്ണവില ഗണ്യമായി ഇടിഞ്ഞതോടെ സർക്കാരിന്റെ ഇറക്കുമതി ചെലവും കുത്തനെ കുറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്‌തിട്ടും ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് നടപ്പുവർഷത്തെ ആദ്യ എട്ടുമാസത്തിൽ 1100 കോടി ഡോളറാണ് (ഏതാണ്ട് ഒരു ലക്ഷം കോടി രൂപ) കുറഞ്ഞത്. കഴിഞ്ഞ വർഷം ഏപ്രിൽ– നവംബർ കാലയളവിൽ 9190 കോടി ഡോളറായിരുന്നു ഇന്ത്യയുടെ ഇറക്കുമതിച്ചെലവ്. നടപ്പുവർഷം ഇതേ കാലയളവിൽ ഇറക്കുമതി ചെലവ് 8090 കോടി ഡോളറായി കുറഞ്ഞു. എന്നാൽ കഴിഞ്ഞവർഷം കാലയളവിൽ 15.95 കോടി ടൺ അസംസ്‌കൃത എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്‌തതെങ്കിൽ നടപ്പുവർഷം അത് 16.34 കോടി ടണ്ണായി. 2.4 ശതമാനം വർധനവ്.
അന്താരാഷ്ട്ര അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും പെട്രോൾ– ഡീസൽ തുടങ്ങി പെട്രോളിയം ഉൽപ്പന്നങ്ങളുടെ ആഭ്യന്തര വില കുറയ്‌ക്കാത്തതിനാൽ കേന്ദ്രത്തിന് സാമ്പത്തികമായി ഇരട്ടിനേട്ടമാണ്. ഇറക്കുമതിച്ചെലവ് കുറഞ്ഞതിനൊപ്പം പൊതുമേഖലാ എണ്ണക്കമ്പനികളിൽനിന്നുള്ള ലാഭവിഹിതത്തിലും ഗണ്യമായ വർധനവുണ്ടാകും. ഇന്ധനവില കുറയ്‌ക്കാൻ സർക്കാർ കൂട്ടാക്കാത്തത് റിലയൻസ്, നയാര തുടങ്ങിയ സ്വകാര്യ എണ്ണവിപണന കമ്പനികൾക്കും നേട്ടമാണ്
ഇറക്കുമതി ചെയ്യുന്ന എണ്ണ വില കുറഞ്ഞിട്ടും വിപണിയിൽ വില കുറയ്‌ക്കാതെ ജനങ്ങളെ പിഴിയുകയാണ് കേന്ദ്ര സർക്കാർ.
അന്താരാഷ്ട്ര
Post a Comment
Thanks