മർകസ് സനദ്‌ദാന സമ്മേളനം: വിളംബര ദിനം ഇന്ന്


  കുന്ദമഗലം:  അടുത്ത മാസം നടക്കുന്ന മർകസ് സനദ്‌ദാന സമ്മേളനത്തിൻറെ സന്ദേശം കേരളത്തിലുടനീളമുള്ള പ്രാസ്ഥാനിക യൂനിറ്റുകളിലും സ്ഥാപനങ്ങളിലും മഹല്ലുകളിലും എത്തിക്കുന്നതിനായി ഇന് സന്ദേശ ദിനമായി ആചരിക്കും. മർകസിൻ്റെ അമ്പത് വർഷത്തെ ചരിത്രവും മുന്നേറ്റവും ജനങ്ങളിലേക്ക് എത്തിക്കാൻ പള്ളികൾ കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങളിൽ വ്യാപൃതരാകണമെന്ന് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, അബൂഹനീഫൽ ഫൈസി തെന്നല, അബ്ദുർറ ഹ്മാൻ ഫൈസി മാരായമംഗ ലം, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, മജീദ് കക്കാട്, റഹ്മത്തുല്ല സഖാഫി എളമരം, ടി കെ അബ്ദുർറഹ്‌മാൻ ബാഖവി മടവൂർ, കൂറ്റമ്പാറ അബ്ദുർ റഹ്‌മാൻ ദാരിമി, സയ്യിദ് മുനീറുൽ അഹ്‌ദൽ തങ്ങൾ തുടങ്ങിയവർ പറഞ്ഞു. ജാമിഅ മർകസിലെ വിവിധ കുല്ലിയ്യകളിൽ നിന്ന് 517 സഖാഫികളും 31 കാമിൽ സഖാഫികളും മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളുമാണ് ഇത്തവണത്തെ സമ്മേളനത്തിൽ സനദ് സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസിദ്ധമായ സ്വഹീ ഹുൽ ബുഖാരി ദർസിൻ്റെ വാർഷിക സമാപനമായ ഖൽ ബുഖാരി സംഗമവും സമ്മേളനത്തിൻ്റെ ഭാഗമായി നടക്കും. മതപ്രഭാഷണം, സഖാഫി പ്രതിനിധി സമ്മേളനം, ദേശീയവിദ്യാഭ്യാസ സംഗമം, ശിൽപ്പ ശാലകൾ, സെമിനാറുകൾ തുടങ്ങിയ വിവിധ ഉപപരിപാടികളും അടുത്ത മാസം ആദ്യ വാരം മർകസിൽ നടക്കും.


 പതാക ഉയർത്തൽ ഇന്ന്

മർകസ് സനദ്ദാന സമ്മേള നത്തിന് തുടക്കം കുറിച്ച് നഗരിയിൽ ഇന്ന് പതാക ഉയരും. ജുമുഅക്കു ശേഷം സെൻട്രൽ ക്യാമ്പസിൽ നടക്കുന്ന പതാകയുയർത്തൽ ചടങ്ങിന് സയ്യിദ് അലി ബാഫഖി തങ്ങൾ, സുൽ ത്വാനുൽ ഉലമ കാന്തപുരം ഉസ്താദ്, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്‌ദൽ അവേലം, സയ്യിദ് ശറ ഫുദ്ദീൻ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ജലാ ലുദ്ദീൻ തങ്ങൾ വൈലത്തൂർ നേതൃത്വം നൽകും.

Post a Comment

Thanks

أحدث أقدم