തിരൂരങ്ങാടി:
കെ-ടെറ്റ് പേരിൽ യോഗ്യരായ അധ്യാപകരുടെ അർഹമായ പ്രമോഷൻ അന്യായമായി തടഞ്ഞുവെക്കുന്ന സർക്കാർ നടപടികൾ ഉടൻ പിന്‍വലിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല കൗൺസിൽ ആവശ്യപ്പെട്ടു.
കൗൺസിൽ യോഗം ഉദ്ഘാടനം കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി. മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരെ മാനസികമായും സാമ്പത്തികമായും തളർത്തുന്ന ഈ നടപടി അംഗീകരിക്കാനാവില്ലന്ന് അദേഹം പറഞ്ഞു.
കെ-ടെറ്റ് യോഗ്യതയെ മുന്നിൽനിർത്തി നിലവിലെ നിയമങ്ങളും സർക്കാർ ഉത്തരവുകളും അവഗണിച്ചാണ് പ്രമോഷൻ തടയുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ഇതു വിദ്യാഭ്യാസ മേഖലയിൽ ഗുരുതരമായ അനീതി സൃഷ്ടിക്കുന്നതായും അധ്യാപക സമൂഹത്തിൽ വ്യാപകമായ അസന്തോഷം വളർത്തുന്നതായും നേതാക്കൾ അഭിപ്രായപ്പെട്ടു. വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ട് അധ്യാപകരുടെ പ്രമോഷൻ തടയൽ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ ഭാരവാഹികളും വിവിധ യൂണിറ്റ് പ്രതിനിധികളും പങ്കെടുത്തു. തുടർന്ന് വിഷയത്തിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് കെ.എ.ടി.എഫ് നേതൃത്വം അറിയിച്ചു.
മുസ്തഫ മാസ്റ്റർ കോഴിച്ചെന അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ മുനീർ താനാളൂർ പ്രമേയ പ്രഭാഷണം നിർവ്വഹിച്ചു. ജില്ലാ ട്രഷറർ ഇസ്ഹാഖ് കാരാട്ട് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സെക്രട്ടറി മുജീബ് റഹ്മാൻ ചുള്ളിപ്പാറ, ട്രഷറർ അബ്ദുൽ വാഹിദ് മൊറയൂർ, ബുഷ്റ താനൂർ,ഷറഫുദ്ധീൻ ഹസ്സൻ,റസാക്ക് തെക്കയിൽ, ശിഹാബ് കഴുങ്ങിൽ, എം.മൻസൂർ, അബ്ദുള്ള ഹുദവി, ഹബീബ വെന്നിയൂർ, പി.പി.അബ്ദുൽ നാസർ, ടി.പി. അസ്‌ലം, എം.സിദ്ധീഖ്, ഇർഫാൻ ചെറുമുക്ക്, ഹഫ്സത്ത് മൂന്നിയൂർ,ആസിഫ് ചെങ്ങാനി, അസ്മ താനൂർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ
കെ.എ.ടി.എഫ് തിരൂരങ്ങാടി വിദ്യാദ്യാസജില്ല കൗൺസിൽ മീറ്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

إرسال تعليق
Thanks