തെയ്യാല: കോറാട് പറമ്പത്താഴത്ത് വീടിനോട് ചേർന്നുള്ള വിറകുപുരക്ക് തീപിടിച്ചു. തീപിടുത്തത്തിൽ വീടിന്റെ അടുക്കള ഭാഗവും കത്തി നശിച്ചു.
നാട്ടുകാർ ഏറെ പണിപെട്ട് തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തം ഉണ്ടായ വീടിന്റെ മുൻവശത്ത് സ്പോഞ്ചുകൾ കൂട്ടിയിട്ടിരിക്കുന്നത് ഏറെ ആശങ്ക ആശങ്ക ഉണ്ടാക്കിയെങ്കിലും നാട്ടുകാരുടെ ശ്രമഫലമായി കൂടുതൽ ഭാഗങ്ങളിലേക്ക് തീ പടരാതെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു.
പിന്നീട് താനൂരിൽ നിന്നും അഗ്നിശമനസേന വിഭാഗം സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്തു അപകടസാധ്യത പറ്റെ ഇല്ലാതാക്കിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് ആറുമണിയോടെ കൂടിയായിരുന്നു സംഭവം.
إرسال تعليق
Thanks