ആഘോഷം പൊലിപ്പിക്കാൻ കാറുകളിൽ അഭ്യാസ പ്രകടനം; യുവാക്കൾക്കെതിരെ പോലീസ് കേസ്


  പരപ്പനങ്ങാടി |വിവാഹ ആഘോഷം പൊലിപ്പിക്കുന്നതിനായി ഓടിക്കൊണ്ടിരുന്ന കാറുകളിൽ നൃത്തവും അഭ്യാസപ്രകടനവും നടത്തിയ യുവാക്കൾക്കെതിരേ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. ശനിയാഴ്‌ചയാണ് സംംഭവം.


വരനെ അനുഗമിച്ചവരുടെ രണ്ടു കാറുകളിലാണ് കാറിന്റെ ഡിക്കി തുറന്ന്‌ കാൽ പുറത്തേക്കിട്ടും സൺറൂഫിനുള്ളിലൂടെ തലയിട്ട് അപകടകരമാം വിധം നൃത്തവും അഭ്യാസങ്ങളും  നടത്തിയത്. അപകട സാധ്യതാ മുന്നറിയിപ്പു നൽകിയിട്ടും യുവാക്കൾ നൃത്തം തുടർന്നു.


ഇതോടെ പരപ്പനങ്ങാടി-കോഴിക്കോട് റോഡിൽ ചെട്ടിപ്പടിയിൽ വെച്ച് ഇവരുടെ അഭ്യാസപ്രകടനങ്ങൾ വീഡിയോയിൽ പകർത്തിയയാൾ ഇതിനെതിരേ നടപടി ആവശ്യപ്പെട്ട് പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. തുടർന്ന് വാഹനങ്ങൾ പോലീസ്‌ പിടിച്ചെടുത്തു. യുവാക്കൾക്കെതിരേ കേസെടുത്തതായി പരപ്പനങ്ങാടി സിഐ നവീൻ ഷാജി പറഞ്ഞു.

Post a Comment

Thanks

أحدث أقدم