നാടിന്‍റെ സമഗ്രമായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ജനപ്രതിനിധികള്‍ക്ക് ആവണം: പി.ഉബൈദുള്ള എം.എല്‍.എ
മലപ്പുറം : നാടിന്‍റെ സമഗ്രമായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ജനപ്രതിനിധികള്‍ക്ക് ആവണമെന്നും നിഷ്പക്ഷവും നീതി പൂര്‍വ്വവുമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കേണ്ടത് ജനപ്രതിനിധികളുടെ ബാധ്യതയാണെന്നും പി.ഉബൈദുള്ളഎം.എല്‍.എ പറഞ്ഞു. കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജില്ലാ കമ്മിറ്റി സംഘടനയില്‍ അംഗങ്ങളായ ജില്ലയിലെ ജന പ്രതിനിധികള്‍ക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
ജില്ലാ പഞ്ചായത്തിലേക്ക് കരുവാരക്കുണ്ട് ഡിവിഷനില്‍ നിന്നും വിജയിച്ച സി.ഇ.ഒ ജില്ലാ പ്രസിഡന്‍റ് മുസ്തഫ അബ്ദുല്‍ ലത്തീഫിനും ആനക്കയം ഡിവിഷനില്‍ നിന്നും വിജയിച്ച ഷാഹിന നിയാസി മക്കരപറമ്പ് ഡിവിഷനില്‍ നിന്നും വിജയിച്ച പി.കെ.അസ്മാബി താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.നൗഷാദ് പരപ്പനങ്ങാടി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കെ.ഷെമീം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റഫീഖ മറ്റത്തൂര്‍, ഹാരിസ് കളത്തിങ്ങല്‍,അസീസ് കൊടിയില്‍ നഗരസഭ കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍ അബ്ദുല്‍ റഷീദ് കൂരി,സദാദ് കാമ്പ്ര സഹല്‍ സ്രാമ്പിക്കല്‍,മുജീബ് വാലാസി, സുബൈര്‍ വി.പി പഞ്ചായത്ത് അംഗങ്ങളായ സൈജല്‍ ആമയൂര്‍,എന്‍.സുലൈഖ,രജില കുട്ടശ്ശേരി,നുബൈല്‍ കാഞ്ഞിരല,എ.മുജീബ് റഹ്മാന്‍,സി.പി., അബ്ദുറഹിമാന്‍,സൈനുല്‍ ആബിദീന്‍,ഇ.പി.അയ്യൂബ്,മുസ്തഫ ആയംപള്ളി,സി.വി.മുഹമ്മദ് ഷാഫ,മുസ്തഫ പള്ളിക്കല്‍, സയ്യിദ് നൗഫല്‍ സാദിഖ് തങ്ങള്‍,കെ.എം ഉനീസ്,ഒ.രമണി,എന്‍.കെ.ഷാജി, എന്നിവര്‍ക്കുള്ള ജില്ലാ കമ്മിറ്റിയുടെ സ്നേഹാപഹാരം ഉബൈദുള്ള എം.എല്‍.എ.നല്‍കി.
മുസ്തഫ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്‍റ് ഹാരിസ് ആമിയന്‍,സംസ്ഥാന ഭാരവാഹികളായ സി.എച്ച്.മുഹമ്മദ് മുസ്തഫ,അന്‍വര്‍ താനാളൂര്‍,കെ.കുഞ്ഞിമുഹമ്മദ്, ജില്ലാ ജന സെക്രട്ടറി അനീസ് കൂരിയാടന്‍ ട്രഷറര്‍ വി.പി.അബ്ദുല്‍ ജബാര്‍,ഹുസൈന്‍ ഊരകം,എം.കെ.മുഹമ്മദ് നിയാസ്, വി.കെ.സുബൈദ,ജബാര്‍ പള്ളിക്കല്‍,പി.മുസ്തഫ, ഫസ്ലുറഹ്മാന്‍ പൊന്‍മുണ്ടം,സാലി മാടമ്പി,എം.ജുമൈലത്ത്,വി.എന്‍.ലൈല,ബേബി വഹിദ,പി.അക്ക്ബറലി,ഇ.സി.സിദ്ധീഖ്,ശാഫി പരി,കെ.ടി.മുജീബ്,ടി.നിയാസ് ബാബു,പി.ഉമ്മുസല്‍മ പ്രസംഗിച്ചു.
കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജില്ലാ ജന പ്രതിനിധി സംഗമം സംസ്ഥാന പ്രസിഡന്‍റ് പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

إرسال تعليق
Thanks