കുന്ദമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം


കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. രണ്ട് കാർ യാത്രികരും പിക്കപ്പ് വാൻ ഡ്രൈവറുമാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.50നാണ് അപകടമുണ്ടായത്. 

പിക്കപ്പിന്റെ ക്ലീനർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കുണ്ട്. കൊടുവള്ളി ഭാഗത്തേക്ക് പുറപ്പെടുകയായിരുന്ന കാറും കുന്ദമംഗലം ഭാഗത്തേക്ക് പുറപ്പെട്ട പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.കോഴിക്കോട് കൊടുവള്ളി സ്വദേശികളായ സുഹൈൽ (27), നിഹാൽ (27), വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. 

സുഹൈലും നിഹാലും കാറിലും, ഷമീർ വാനിലുമായിരുന്നു സഞ്ചരിച്ചത്.അപകടത്തിനു പിന്നാലെ വെള്ളിമാടുകുന്ന്നിന്ന് അഗ്‌നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടർ ഉൾപ്പെടെ ഉപയോഗിച്ച് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് കാർ യാത്രികരെ പുറത്തെടുത്തത്. കാബിൻ വെട്ടിപ്പൊളിച്ചാണ് പിക്കപ്പിൻ്റെ ഡ്രൈവറെ പുറത്തെടുത്തത്. തുടർന്ന് ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്ന് പോലിസ് അറിയിച്ചു

Post a Comment

Thanks

أحدث أقدم