കോഴിക്കോട്: "ഒരു ഉൾച്ചേർക്കപ്പെട്ട സമൂഹത്തിലേക്ക്" (Towards An Inclusive Society) എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ (ഉൾച്ചേരൽ 2026) കോഴിക്കോട് ബീച്ചിൽ പ്രൗഢഗംഭീരമായി ആരംഭിച്ചു. ജനുവരി 29 മുതൽ ഫെബ്രുവരി 01 വരെ നീണ്ടുനിൽക്കുന്ന ഈ മേളയുടെ ഒന്നാം ദിനം വിവിധ അക്കാദമിക് സെഷനുകളാലും കലാപരിപാടികളാലും സമ്പന്നമായിരുന്നു.
ഗൗരവമേറിയ ചർച്ചകളുമായി അക്കാദമിക് സെഷനുകൾ
ഭിന്നശേഷി മേഖലയിലെ പ്രമുഖർ പങ്കെടുത്ത വിവിധ സെഷനുകൾ ഒന്നാം ദിവസം നടന്നു:
അവകാശ പോരാട്ടങ്ങളുടെ ചരിത്രം (വേദി 1): 'അവകാശം, പ്രതിരോധം, രാഷ്ട്രീയം: ഇന്ത്യയിലെ ഡിസബിലിറ്റി അവകാശ സമരങ്ങളുടെ നാൾവഴികൾ' എന്ന വിഷയത്തിൽ ചർച്ച നടന്നു. NPRD ജനറൽ സെക്രട്ടറി മുരളീധരൻ വിശ്വനാഥൻ, ഭിന്നശേഷി അവകാശ പ്രവർത്തകൻ ശബരി എന്നിവർ സംസാരിച്ചു.
ഏർലി ഇന്റർവെൻഷൻ (വേദി 2): 'ഡിസബിലിറ്റിയും ഏർലി ഇന്റർവെൻഷനും' എന്ന വിഷയത്തിൽ നടന്ന സെഷൻ ഡോ. റോഷൻ ബിജിലി ഏകോപിപ്പിച്ചു. ഡോ. ടി.പി അഷ്റഫ്, ഡോ. റഫീഖ് അലി, ഡോ. ജസ്ന. യു, ഡോ. ബിനോയ് മാത്യു, ആബിദ ബീഗം എന്നിവർ പങ്കെടുത്തു.
നിയമവും അവകാശവും (വേദി 2): 'നിയമം, പോളിസി, ഡിസബിലിറ്റി: എന്താണ് റൈറ്റ്, ആരാണ് പേഴ്‌സൺ?' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ മുൻ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ, മുരളീധരൻ വിശ്വനാഥൻ, ഷീബ മുുംതാസ് സി.കെ എന്നിവർ പങ്കെടുത്തു. ഡോ. എ.കെ അബ്ദുൽ ഹക്കീം ചർച്ച ഏകോപിപ്പിച്ചു.
കലാവിരുന്നും പുസ്തക പ്രകാശനവും
സെഷനുകൾക്ക് പുറമെ ഭിന്നശേഷി പ്രതിഭകൾ അണിനിരന്ന വൈവിധ്യമാർന്ന കലാപരിപാടികൾ ഡൈവേഴ്സിറ്റി വേദിയിൽ അരങ്ങേറി. സിനിമാറ്റിക് ഡാൻസ്, മിമിക്രി, തണൽ സ്റ്റുഡന്റ്സിന്റെ ലൈറ്റ് ആൻഡ് മ്യൂസിക് ഷോ എന്നിവ കാണികൾക്ക് വേറിട്ട അനുഭവം നൽകി. ഉച്ചയ്ക്ക് ശേഷം മുഹമ്മദ് അഫ്സലിന്റെ 'വീട്ടിലേക്ക്' എന്ന പുസ്തക പ്രകാശനവും നടന്നു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പ്രധാന സഹകരണ പങ്കാളിയായ ഈ ഫെസ്റ്റിവൽ, ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തിൽ ബോധവൽക്കരണം നടത്തുന്നതിനൊപ്പം അവരുടെ സർഗ്ഗാത്മക ശേഷിയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു

Post a Comment
Thanks