റോഡരികിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു; ആളപായമില്ല


കോഴിക്കോട് ഈസ്റ്റ് നടക്കാവിൽ വയനാട് റോഡിൽ സി എച്ച് പള്ളിക്ക് സമീപം റോഡരികിൽ നിർത്തിയിട്ട കാർ പൂർണമായും കത്തി നശിച്ചു. 


 ചേവായൂർ സ്വദേശി ബഷീറിൻറെ കാറാണ് കത്തി നശിച്ചത്. 


റോഡരികിൽ പാർക്ക് ചെയ്ത ശേഷം ബഷീർ സമീപത്തെ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ കയറിയതിനു പിന്നാലെയാണ് കാറിന് തീപിടിച്ചത്. ഉടനെ നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ആണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്.


കാറിൽ നിന്ന്തീ ഉയർന്നതിന് പിന്നാലെ സമീപത്തെ വണ്ടികൾ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല തീപിടുത്തത്തെ തുടർന്ന് നടക്കാവിൽ കുറച്ചുനേരം ഗതാഗത സ്തംഭനം ഉണ്ടായി

Post a Comment

Thanks

أحدث أقدم