മലപ്പുറം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ കുത്തനെ കൂടിയ വില ഒരു ലക്ഷം കടക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഇന്ന് താഴോട്ട് വരികയും ആയിരത്തിലധികം രൂപയുടെ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ആനുപാതികമായ ഇടിവാണ് ഇന്ന് കേരളത്തിലും സംഭവിച്ചിരിക്കുന്നത്.
ഇന്നലെ രണ്ട് നേരം വിലയില്‍ മാറ്റം വന്നിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി 120 രൂപയാണ് ഒരു ഗ്രാമിന് വര്‍ധിച്ചത്. പവന് 960 രൂപയും. എന്നാല്‍ ഇതിനേക്കാള്‍ വലിയ ഇടിവ് ഇന്നുണ്ടായി.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 140 രൂപയാണ് കുറഞ്ഞത്. പവന് 1120 രൂപയും. അതായത്, ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 12270 രൂപയും പവന് 98160 രൂപയുമാണ് വില. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10090 രൂപയും പവന് 80720 രൂപയുമാണ്. 14 കാരറ്റ് ഗ്രാമിന് 7860 രൂപയും പവന് 62880 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5070 രൂപയും പവന് 40560 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. വെള്ളിയുടെ ഗ്രാം വില 198 രൂപയും പത്ത് ഗ്രാമിന് 1980 രൂപയുമാണ് വില.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4350 വരെ എത്തിയിരുന്നു എങ്കിലും പിന്നീട് കുറഞ്ഞു. ഇന്ന് 4290 ഡോളറാണ് വില. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ ഇതില്‍ മാറ്റം വരാനുള്ള സാധ്യതയുണ്ട്. അപ്പോള്‍ കേരളത്തിലെ സ്വര്‍ണവിലയും മാറും.
ഡോളര്‍ സൂചിക ഇടിഞ്ഞു നില്‍ക്കുകയാണ്. 98.28 എന്ന നിരക്കിലാണ് സൂചിക. ഡോളറിനെതിരെ 90.81 ആയി ഇടിഞ്ഞിരിക്കുകയാണ് രൂപ. വൈകാതെ 91ലേക്ക് കൂപ്പുകുത്തും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെടല്‍ നടത്തുമെന്നാണ് പ്രതീക്ഷ. രൂപയുടെ മൂല്യം കുറയുമ്പോള്‍ ഇറക്കുമതി വലിയ പ്രതിസന്ധി നേരിടും. അതേസമയം, രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയില്‍ കുറവ് വരികയും കയറ്റുമതി കൂടുകയും ചെയ്തുവെന്നാണ് പുതിയ വിവരം.
ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 94920 രൂപയും കൂടിയ വില 99280 രൂപയുമായുമാണ്. 4000ത്തില്‍ അധികം രൂപ ഉയര്‍ന്ന ശേഷമാണ് ഇന്നത്തെ ഇടിവ്. ഈ വിലക്കുറവില്‍ ആശ്വസിക്കേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏത് സമയവും വില ഉയരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നത് നല്ലതാണ്.
إرسال تعليق
Thanks