തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒാരോ വാര്‍ഡിലും തയ്യാറാക്കിയ മിനി എം.സി.എഫിന്റെ ഉദ്ഘാടനം 6-ാം വാര്‍ഡില്‍ വെച്ച് ഗ്രാമപഞ്ചായത്ത് അധ്യക്ഷ എന്‍.എം സുഹറാബി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ പ്രധാന എം.സി.എഫിലേക്ക് ഹരിതകര്‍മ്മ സേന ശേഖരിച്ച മാലിന്യങ്ങള്‍ എത്തിക്കും മുമ്പായി ഒാരോ വാര്‍ഡിലും താല്‍ക്കാലികമായി സൂക്ഷിക്കുന്നതിനാണ് മിനി എം.സി.എഫ് ഒരുക്കിയത്. മിനി എം.സി.എഫുകളുടെ താക്കോല്‍ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരിതകര്‍മ്മ സേന പ്രസിഡന്റ് സുമക്ക് കൈമാറി.
ചടങ്ങില്‍ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സി.പി സുബൈദ, 6-ാം വാര്‍ഡ് മെമ്പര്‍ പി.പി സഫീര്‍, മെമ്പര്‍മാരായ പത്തൂര്‍ റംല, രാജന്‍ ചെരിച്ചിയില്‍, മര്‍വ്വ ഖാദര്‍, ടി.പി സുഹറാബി, സഹീറ കൈതകത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപ്തി പി നായര്‍, നിയുക്ത മെമ്പര്‍ പി.പി സാബിറ, ഹരിതകര്‍മ്മ സേന സെക്രട്ടറി എം.ഗീത എന്നിവര്‍ പങ്കെടുത്തു.

Post a Comment
Thanks