തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ചൊവ്വാഴ്ച ഏഴുജില്ലകളിലായി നടന്ന വോട്ടെടുപ്പില്‍ ആറുമണി വരെയുള്ള കണക്കുകള്‍പ്രകാരം 69.52 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത് അന്തിമകണക്കല്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നത്. വൈകീട്ട് ആറുമണിവരെയുള്ള കണക്കനുസരിച്ച് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്(73.36%). ആലപ്പുഴയില്‍ 72.74 ശതമാനവും ഇടുക്കിയില്‍ 70.26 ശതമാനവും പോളിങ് രേഖപ്പെടുത്തി.
തിരുവനന്തപുരം- 65.93% കൊല്ലം-69.32% പത്തനംതിട്ട-65.91% കോട്ടയം-69.77% എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ പോളിങ്.
Post a Comment
Thanks