തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം; പരസ്യ പ്രചാരണം സമാപിച്ചു


470 ഗ്രാമപഞ്ചായത്തുകളും, 47 നഗരസഭകളും, 77 ബ്ലോക്ക് പഞ്ചായത്തുകളും. മൂന്ന് കോർപ്പറേഷനുകളും ഉൾപ്പെടെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. 39,014 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത് .ഒന്നരകോടിയിലേറെ വോട്ടർമാർ  രണ്ടാംഘട്ടത്തിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തും.


തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ വിധി എഴുതുന്ന ജില്ലകളിൽ പരസ്യ പ്രചാരണം സമാപിച്ചു. നരിക്കുനിയിൽ എല്ലാമുന്നണികളും കൊട്ടികലാശത്തിൽ ആവേശത്തോടെ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന കൊട്ടിക്കലാശം സമാധാനപരമായിരുന്നു.


തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് പരസ്യപ്രചാരണത്തിന് തിരശീല വീണത്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. തദേശ സ്ഥാപനപരിധിയിലെ പ്രധാന ടൗണുകൾ  കേന്ദ്രീകരിച്ചായിരുന്നു കൊട്ടിക്കലാശം.


വടക്കൻ കേരളത്തിൽ പ്രചാരണത്തിന്റെ അവസാന ലാപ്പിൽ, ഓരോ വോട്ടും ഉറപ്പിക്കാനുള്ള ശക്തിപ്രകടനത്തിലായിരുന്നു മുന്നണികൾ. നേതാക്കളും സ്ഥാനാർത്ഥികളും പങ്കെടുത്ത റോഡ് ഷോയും കൊട്ടിക്കലാശത്തിന്റെ ഭാഗമായി. ഒരുമാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് സമാപനം കുറിച്ചു. നാളെ നിശബ്ദ പ്രചരണം.


470 ഗ്രാമപഞ്ചായത്തുകളും, 47 നഗരസഭകളും, 77 ബ്ലോക്ക് പഞ്ചായത്തുകളും. മൂന്ന് കോർപ്പറേഷനുകളും ഉൾപ്പെടെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. 39,014 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത് .ഒന്നരകോടിയിലേറെ വോട്ടർമാർ  രണ്ടാംഘട്ടത്തിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തും

Post a Comment

Thanks

Previous Post Next Post