മലപ്പുറം:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻറെ വിജയാഹ്ലാദ പ്രകടനങ്ങൾമൂലം ക്രമസമാധാന പ്രശ്നങ്ങളും പൊതുജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു ഭംഗവും ഉണ്ടാകുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ടുള്ള മുൻകൂർ അനുമതിയില്ലാത്ത വിജയാഘോഷ പരിപാടികൾ മലപ്പുറം ജില്ലയിൽ നാളെ (23-12-2025 ചൊവ്വ) മുതൽ നിരോധിച്ചതായി ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks