എം.കെ. ഹാജിയുടെ പൗത്രൻ എം.കെ. ഇബ്രാഹിം നിര്യാതനായി.


തിരൂരങ്ങാടി:മുസ്ലിം ലീഗ് നേതാവ് പരേതനായ എം .കെ . ഹാജിയുടെ പൗത്രനും. പരേതനായ എം.കെ അബ്ദു സമദിന്റെ മകനും തിരൂരങ്ങാടി യത്തീംഖാന കമ്മറ്റി നിർവാഹക സമിതി അംഗവുമായ മൂന്ന് കണ്ടൻ ഇബ്രാഹിം എന്ന മോൻ (45 വയസ്സ്) നിര്യാതനായി.


ജനാസ ദർശിക്കുന്നതിനും നമസ്ക്കരിക്കുന്നതിനുമായി തിരൂരങ്ങാടി യത്തീംഖാനയിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്.  നാളെ ബുധൻ ( 24-12-2025) രാവിലെ എട്ട് മണിക്ക് തിരൂരങ്ങാടി ദാറുസ്സലാം മസ്ജിദിലും മേലെചിന മസ്ജിദിലും മയ്യിത്ത് നമസ്കാരം നടത്തിയ ശേഷം മേലേചിന പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടക്കും


തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് മലപ്പുറം ജില്ല ഉപാധ്യക്ഷനുമായ  എം കെ ബാവ പിതൃ സഹോദരനാണ്.

ഭാര്യ :കുറ്റിപ്പാല സ്വദേശിനി മണ്ണിങ്ങൽ റുഖ്സാന ഫാത്തിമ. മക്കൾ റൈഖ സമദ്, ഇസ്സ സമദ്, അസ്മിൻ സമദ് .


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم