വടകര: വടകര പാലോളിപ്പാലത്ത് ദേശീയപാതയിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികർക്കാണ് പരുക്കേറ്റത്. ഇരിങ്ങൽ സ്വദേശിയായ യുവാവും കുടുംബവുമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ഇന്ന് രാവിലെ 11.45 ഓടുകൂടിയായിരുന്നു അപകടം.
കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന മൊഹബത്ത് ബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. നിയന്ത്രണംവിട്ട സ്കൂട്ടർ ബസ്സിൽ ഇടിച്ചുകയറി ബസ്സിനടിയിൽ അകപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
إرسال تعليق
Thanks