ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം

 


മാവേലിക്കര: വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതിനെത്തുടർന്ന് മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം. തൃക്കുന്നപ്പുഴ സ്വദേശിനിയായ ധന്യ (39) ആണ് മരണപ്പെട്ടത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.സംഭവത്തെക്കുറിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മരണകാരണം വ്യക്തമാകുന്നതിനായി മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. ഇതിന് ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.


ചികിത്സയിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. മരണത്തെക്കുറിച്ച് അവർ നൽകുന്ന വിശദീകരണം ഇങ്ങനെയാണ്:

കീ-ഹോൾ ശസ്ത്രക്രിയയ്ക്കാണ് അനുമതി വാങ്ങിയിരുന്നത്. ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലിൽ പെട്ടെന്നുണ്ടായ രക്തസ്രാവം മൂലം ഓപ്പൺ സർജറിയിലേക്ക് മാറേണ്ടി വന്നു. ശസ്ത്രക്രിയ പൂർത്തിയായെങ്കിലും തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്.

Post a Comment

Thanks

أحدث أقدم