വളാഞ്ചേരി ടൗണിൽ തിരക്കേറിയ റോഡിൽ വെച്ച് പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണം. വളാഞ്ചേരി കുറ്റിപ്പുറം റോഡിലാണ് സംഭവം.
നഗരത്തിലൂടെ നടന്നുപോവുകയായിരുന്ന ആൾക്കാണ് പന്നിയുടെ കുത്തേറ്റ് പരിക്കേറ്റത്.നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ കുറ്റിപ്പുറം റോഡിൽ വെച്ചാണ് സംഭവം.
റോഡിലൂടെ നടന്നുപോവുന്നതിനിടെ പിന്നിലൂടെ ഓടിയെത്തിയ പന്നി കുത്തി വീഴ്ത്തുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ ഇയാൾക്ക് പരിക്കേറ്റു.
പരിക്കേറ്റ വ്യക്തിയെ നാട്ടുകാരും അതുവഴി പോയവരും ചേർന്ന് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗണിൽ തിരക്കിനിടെയുണ്ടായ ഈ സംഭവം പ്രദേശവാസികളെയും വ്യാപാരികളെയും വലിയ ആശങ്കയിലാക്കിയിട്ടുണ്ട്
إرسال تعليق
Thanks