താനൂർ സോൺ യൂത്ത് കൗൺസിൽ സമാപിച്ചു.


  താനൂർ: എസ് വൈ എസ് താനൂർ സോൺ യൂത്ത് കൗൺസിൽ വൈലത്തൂർ പറമ്പിന് മുകൾ സയ്യിദ് യൂസുഫുൽ ജീലാനി മദ്രസയിൽ നടന്നു. 


എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ ഉദ്ഘാടനം ചെയ്തു.


സോൺ പ്രസിഡൻ്റ് ഷക്കീർ സഖാഫി അധ്യക്ഷത വഹിച്ചു. സ്വാദിഖ് സഖാഫി പെരിന്താറ്റിരി വിഷയാവതരണം നടത്തി.


പാനൽ ബോർഡ് അംഗങ്ങളായ പി ഇബ്രാഹിം ബാഖവി ഊരകം, ആലിക്കോയ അഹ്സനി പരപ്പനങ്ങാടി, വി കെ സൈനുൽ ആബിദ് തിരൂർ കൗൺസിൽ നിയന്ത്രിച്ചു.


പൊതു ചർച്ച, വിവിധ റിപ്പോർട്ടുകളുടെ അവതരണം എന്നിവ നടന്നു. സയ്യിദ് സക്കരിയ ജീലാനി, ഇബ്രാഹിം സുഹ് രി, എം പി ഇസ്മായിൽ, ഷെഫീഖ് സഖാഫി, കെ പി ഇസ്മായിൽ, ഉമർ സഖാഫി റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

Post a Comment

Thanks

أحدث أقدم