നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ അനുവദിക്കില്ല, ഒഴൂരിൽ മുസ്‌ലിം ലീഗ് ഓഫീസ് തീയിട്ടവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം : പി. അബ്ദുൽ ഹമീദ് മാസ്റ്റർ.

 


  താനാളൂർ : ഒഴൂർ പഞ്ചായത്തിലെ അയ്യായയിൽ ഇരുട്ടിന്റെ മറവിൽ മുസ്‌ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ചവരെ കണ്ടെത്താൻ പോലീസ് സക്രിയമായി പ്രവർത്തിക്കണമെന്നും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചവർക്കെതിരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം തീയിട്ട് നശിപ്പിച്ച താനൂർ നിയോജക മണ്ഡലത്തിൽ ഒഴൂർ പഞ്ചായത്തിലെ അയ്യായ മുസ്‌ലിം ലീഗ് ഓഫീസ് സന്ദർശനം നടത്തിയ ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളായി മുസ്‌ലിം ലീഗ് വിജയിച്ചു വരുന്ന അയ്യായ വാർഡ് പിടിച്ചെടുക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ രാഷ്ട്രീയ പാർട്ടികൾക്കതീതമായി എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചിരിക്കുന്ന പ്രദേശത്തെ മുസ്‌ലിം ലീഗ് ഓഫീസ് അഗ്നിക്കിരയാക്കുന്നതോടെ നാട്ടിലെ സമാധാനന്തരീക്ഷം തകർക്കാനാണ് സാമൂഹ്യ ദ്രോഹ്യകൾ  ശ്രമിക്കുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും എത്രയും വേഗം കുറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും പ്രദേശത്തെ മുസ്‌ലിം ലീഗ് നേതൃത്തോടൊപ്പം പോലീസ് ഉദ്യോഗസ്ഥരെ കണ്ട് അബ്ദുൽ ഹമീദ് മാസ്റ്റർ മുന്നറിയിപ്പു നൽകി.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ വി.കെ.എം. ഷാഫി, അഡ്വ. പി.പി. ഹാരിഫ്, നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.എൻ. മുത്തുക്കോയ തങ്ങൾ, നൂഹ് കരിങ്കപ്പാറ, പി.കെ ബാവ ഹാജി, എൻ.ജാബിർ, വി.കെ.എ ജലീൽ, യൂസഫ് കൊടിയേങ്ങൽ, പി. അഷറഫ്, കെ ബാവ, പറപ്പാത്തിയിൽ അബ്ദുറഹിമാൻ, എൻ.കെ കുഞ്ഞേനി മാസ്റ്റർ  സംബന്ധിച്ചു. മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി എം.പി അശ്റഫ് , ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി എന്നിവരും സ്ഥലം സന്ദർശിച്ചു.

Post a Comment

Thanks

أحدث أقدم