മലപ്പുറം | ബഹ്റുൽ ഉലൂം ഒ കെ ഉസ്താദ് ചരിത്ര സെമിനാറും അനുസ്‌മരണ സമ്മേളനവും ഇന്ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും.
ബഹ്റുൽ ഉലൂം ഒ കെ ഉസ്താദ് ചരിത്രം, ദർശനം എന്ന പ്രമേ യത്തിൽ നടക്കുന്ന ചരിത്ര സെമിനാറും അനുസ്‌മരണ സമ്മേളനവും ഉച്ചക്ക് 1.30ന് മന്ത്രി വി അബ്ദുർറഹ്മാൻ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് ഒന്നിന് നടക്കുന്ന പ്രകീർത്തന സംഗമത്തോടെ പരിപാടികൾ ആരംഭിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽഖലീൽ അൽബുഖാരി, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം, അജിത് കൊളാടി വിവിധ വിഷയങ്ങളവതരിപ്പിക്കും.
അനുസ്മരണ സമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നിർവഹിക്കും.
ഒ കെ ഉസ്താദിൻ്റെ ശിഷ്യരും സമസ്ത സാരഥികളുമായ ഇ സുലൈമാൻ മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസലി യാർ, കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ എന്നിവരെ സംഗമ ത്തിൽ ആദരിക്കും.
Post a Comment
Thanks