സ്കൂൾ അധ്യാപകനെ വെടിവെച്ച് കൊന്നു

 


ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ അധ്യാപകനെ വെടിവെച്ച് കൊലപ്പെടുത്തി. അലിഗഢ് സര്‍വ്വകലാശാല ക്യാംപസിനുളളില്‍വെച്ചാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ അധ്യാപകനുനേരെ രണ്ട് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. യുപി സ്‌കൂള്‍ അധ്യാപകനായ ഡാനിഷ് അലി റാവുവാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില വളരെയധികം മെച്ചപ്പെട്ടുവെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കുളളിലാണ് അധ്യാപകനെ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.

  തലയ്ക്കും കഴുത്തിനും വെടിയേറ്റ ഡാനിഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികള്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഇവര്‍ക്കായുളള തിരച്ചില്‍ ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. ആറ് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

Post a Comment

Thanks

Previous Post Next Post