ഐ പി എഫ് വെസ്റ്റ് ജില്ലാ സ്പോർട്‌സ് മീറ്റ് തിരുരങ്ങാടി ചാപ്റ്റർ ജേതാക്കൾ


ഐ പി എഫ് വെസ്റ്റ് ജില്ലാ സ്പോർട്സ് മീറ്റ് അറ്റ്ലസ്ക-2025  ൽ ഓവറോൾ വിജയികളായ തിരൂരങ്ങാടി ചാപ്റ്റർ ടീം


കോട്ടക്കൽ | ഇന്റഗ്രേറ്റഡ് പ്രൊഫഷനൽസ് ഫോറം (ഐ പി എഫ്) മലപ്പുറം വെസ്റ്റ് ജില്ലാ റീജിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറ്റ്ലസ്ക-2025 പ്രൊഫഷനൽസ് അത്ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റിൽ തിരുരങ്ങാടി ചാപ്റ്റർ ജേതാക്കളായി. തലപ്പാറയിൽ (കെ എൽ 10 എം) നടന്ന ഏകദിന കായികമേളയിൽ പു ത്തനത്താണി, യുനിവേഴ്‌സി റ്റി ചാപ്റ്ററുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 10 ചാപ്റ്ററുകളിൽ നിന്നുള്ള പ്രൊഫഷനലുകൾ പങ്കെടുത്തു.

ട്രാക്ക് റേസുകൾ, റിലേ, ക്രോസ് കൺട്രി, മിനി മാരത്തോൺ, ത്രോ ഇനങ്ങൾ, ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്‌മിന്റൺ, മാർച്ച് പാസ്റ്റ് തുടങ്ങിയവ നടന്നു. മൂന്ന് കിലോമീറ്റർ മിനി മാരത്തോൺ മാരത്തോൺ മൂന്നിയൂർ നിബ്രാസ് സ്‌കൂൾ ഗ്രൗ ണ്ടിൽ നിന്നും കെ എൽ 10 എം ക്രിക്കറ്റ് ഗ്രൗഡിൽ സമാപിച്ചു. ഐ പി എഫ് ഇന്ത്യ ചെയർമാൻ ഡോ. നൂറുദ്ദീൻ റാസി ടി ഷർട്ട് ലോഞ്ച് നിർവഹിച്ചു. മോട്ടോർ

വെഹിക്കിൾ ഇസ്പെക്ടർ സൈദാലികുട്ടി പുത്തനത്താണി ഫ്ലാഗ് ഓഫ് ചെയ്തു. എൻജിനീയർ മുഹമ്മദ് റഫീഖ് മാർച്ച് ഫാസ്റ്റ് നിയന്ത്രിച്ചു. അഡ്വ. മമ്മോക്കർ സല്യൂട്ട് സ്വീകരിച്ചു. അത്ലെസ് പട്രോൺ ഡോ. ശുഐബ് തങ്ങൾ പതാക ഉയർത്തി. ഐ പി എഫ് ജില്ലാ ചെയർമാൻ എൻജിനീയർ അബ്ദുസത്താർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബ്ദുല്ല മുസ്‌ലിയാർ ചേറൂർ സന്ദേശപ്രഭാഷ ണം നടത്തി.


ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ മൂന്നിയൂർ, ഐ പി എഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഷാഹുൽഹമീദ്, ഗ്രാമ പഞ്ചായത്ത് അംഗം വി അബ്ദുൽ ജലീൽ , ബ്ലോക്ക് അംഗം അൻവർ, സബാഹ് കുണ്ടുപുഴ ക്കൽ, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബൗദ്ധികശാസ്ത്ര വിഭാഗം മേധാവി ഡോ. മുഹമ്മദ് മുസ്തഫ, മജീദ് അരിയല്ലൂർ, എസ് വൈ എസ് സംസ്ഥാന സെ ക്രട്ടറി എം മുഹമ്മദ് സാദിഖ്, ജില്ലാ സെക്രട്ടറി മുനീർ പാഴൂർ,

സെക്രട്ടറി അറക്കൽ ബാവ പ്രസംഗിച്ചു. ഇമ്രാൻ അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി കെ മുഹമ്മദ് ഷഫീഖ് സ്വാഗതവും ഡോ. മുഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു.


ഫുട്ബോളിൽ എതിരില്ലാതെ ഒരു ഗോളിന് തിരൂരങ്ങാടിയെ തോൽപ്പിച്ച് യൂനിവേഴ്‌സിറ്റി ചാപ്റ്റർ വിജയികളായി. യൂനിവേഴ്‌സിറ്റി ചാപ്റ്ററിലെ മുഹമ്മദ് ആഷിഖിനെ മികച്ച കളിക്കാരനായി തിഞ്ഞെടുത്തു.

ക്രിക്കറ്റിൽ വേങ്ങര ചാപ്റ്ററിനെ ആറു വിക്കറ്റിന് പരാജയ പ്പെടുത്തി തിരൂരങ്ങാടി ജേതാക്കളായി. മുഷ്ഫിഖ് ബേസ്ഡ് മാൻ ഓഫ് ദി മാച്ചായി. ബാ ഡ്‌മിൻ്റണിൽ തിരൂരങ്ങാടിയും റിലേ മത്സരത്തിൽ പുത്തനത്താ ണിയും വിജയികളായി. മീറ്റിലെ വേഗമേറിയ ഓട്ടക്കാരനായി പുത്തനത്തി ചാപ്റ്ററിയിലെ മുഹമ്മദ ഷഹീദ് തിഞ്ഞെടുത്തു. ദീർഘദൂര ഓട്ടത്തിൽ പുത്തനത്താണിയിലെ തന്നെ മുഹമ്മദാണ് വിജയി.


 ഫോട്ടോകൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Post a Comment

Thanks

Previous Post Next Post