മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനം അപകടത്തില്‍ പെട്ടു. ചെങ്ങന്നൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വാമനപുരത്തിനടുത്തു വച്ച് വാഹനത്തിന്റെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. മന്ത്രിക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർക്കും പരുക്കില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
എട്ടാം നമ്പർ സ്റ്റേറ്റ് കാറാണിത്. കാറിന്റെ പിന്നിലെ ഇടതുവശത്തുള്ള ടയറാണ് ഊരിത്തെറിച്ചത്. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ പോകവെയാണ് സംഭവം. അപകടം ഉണ്ടായതിനെത്തുടർന്ന് ഡി.കെ. മുരളി എംഎൽഎയുടെ വാഹനത്തിലാണ് മന്ത്രി യാത്ര തുടർന്നത്.
Post a Comment
Thanks