ചേളന്നൂരിൽ ഭരണം തിരിച്ചു പിടിച്ച് എൽഡിഎഫ്


ചേളന്നൂർ |   ശക്തമായ പോരാട്ടത്തിലൂടെ ഗ്രാമ പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച് എൽഡിഎഫ്. യുഡിഎഫിനു വിജയം ഉറപ്പായ ഒരു വാർഡും വിജയ പ്രതീക്ഷയുള്ള രണ്ടു വാർഡുകളിലും എൽഡിഎഫ് വിജയിച്ചതാണ് ഇത്തവണ യുഡിഎഫിനു ഭരണം നഷ്ടമാകാൻ കാരണമായത്. എക്കാലത്തും യുഡിഎഫ് വിജയിച്ച അടുവാറക്കൽതാഴം ഭാഗത്ത് എട്ടാം വാർഡ് ഇത്തവണ യുഡിഎഫിനു 3 വോട്ടിനു നഷ്ടമാകുകയായിരുന്നു. ഇവിടെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നെങ്കിലും പ്രവർത്തകരുടെ വികാരം ഉൾകൊണ്ടു പരിഹരിക്കാൻ നേതൃത്വത്തിനു കഴിയാതെ പോയത് വാർഡും അതിലൂടെ പഞ്ചായത്ത് ഭരണവും നഷ്ടമാകാൻ ഇടയാക്കിയെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.


വാർഡ് വിഭജനം നടത്തിയതിലൂടെയും ചിട്ടയായ പ്രവർത്തനത്തിലൂടെയും പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാനാവശ്യമായ പ്രവർത്തനമാണ് എൽഡിഎഫ് നടത്തിയത്. അതു വിജയത്തിലെത്തിക്കാനും അവർക്കു കഴിഞ്ഞു.


ആദ്യ റൗണ്ടിൽ 6 വാർഡുകൾ എണ്ണിയപ്പോൾ 4 വാർഡുകൾ യുഡിഎഫ് നേടിയെങ്കിലും അടുത്ത 2 റൗണ്ടുകൾ കൂടി കഴിഞ്ഞപ്പോൾ ഒൻപതു വാർഡുകൾ നേടി ഒപ്പത്തിനൊപ്പം നിന്നു. അവസാനത്തെ 6 വാർഡുകളുടെ വോട്ടെണ്ണി കഴിഞ്ഞപ്പോൾ 4 വാർഡുകൾ നേടി എൽഡിഎഫ് പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കുകയായിരുന്നു. ഈ റൗണ്ടിൽ 2 സീറ്റുകളാണ് യുഡിഎഫിനു ലഭിച്ചത്.

Post a Comment

Thanks

Previous Post Next Post