ബസും കാറും കൂട്ടിയിടിച്ചു, ഇരു വാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച്, പരുക്കേറ്റവരുടെ നില ഗുരുതരം


  കോഴിക്കോട് |  താമരശ്ശേരിയിൽ ബസും കാറും കൂട്ടിയിടിച്ച് നാലു പേർക്ക് പരുക്കേറ്റു. തമിഴ്നാട് ദേവാലയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് താമരശ്ശേരി പെരുമ്പള്ളിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം കാറുമായി കൂട്ടിയിടിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഇരുവാഹനങ്ങളും സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. 


കാറിലുണ്ടായിരുന്ന നടുവണ്ണൂർ തലപ്പന സത്യൻ (55), ബാലുശ്ശേരി മന്ദങ്കാവ് ചേനാത്ത് സുരേഷ് ബാബു (40), തിക്കോടി മുതിരക്കാലിൽ സുർജിത്ത് (37) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സത്യന്റെ പരുക്ക് അതീവ ഗുരുതരമാണ്. കാറിലുണ്ടായിരുന്ന ബെംഗളൂരു സ്വദേശി പുഷ്പറാണിയെ താമരശ്ശേരിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Thanks

Previous Post Next Post