തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; ആദ്യ ഭരണ സമിതി യോഗവും ഇന്ന് ചേരും


സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗര സഭകളിലും രാവിലെ പത്തിനും കോർപ്പറേഷനുകളിൽ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ. 

ഏറ്റവും മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മറ്റിടങ്ങളിൽ അതാത് വരണാധികാരികൾക്കുമാണ് ചുമതല. ആദ്യ ഭരണ സമിതി യോഗവും ഇന്ന് നടക്കും.

Post a Comment

Thanks

Previous Post Next Post