ഇക്കാര്യം ചെയ്തില്ലേ? ഇനി ദിവസങ്ങൾ മാത്രം; പാൻകാർഡ് പ്രവർത്തനരഹിതമാകും


  ന്യൂഡൽഹി: സാമ്പത്തിക ഇടപാടുകളിൽ പാൻ (പെർമനന്റ് അകൗണ്ട് നമ്പർ) കാർഡ് വളരെ പ്രധാനപ്പെട്ട രേഖയാണ്. ആദായ നികുതി റിട്ടേൺ സമർപ്പിക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും വലിയ ഇടപാടുകൾ നടത്തുന്നതിനും പാൻ കാർഡ് നിർബന്ധമാണ്. എന്നാൽ ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും.


പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. അതിനുള്ളിൽ ആധാർ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ 2026 ജനുവരി 1 മുതൽ പാൻ കാർഡ് അസാധുവാകും. പാൻ കാർഡ് ആധാറുമായി എത്രയും വേഗം ബന്ധിപ്പിക്കേണ്ടതാണ്.



സാമ്പത്തിക ഇടപാടുകളിൽ പാൻ (പെർമനന്റ് അകൗണ്ട് നമ്പർ) കാർഡ് വളരെ പ്രധാനപ്പെട്ട രേഖയാണ്


 പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം: 


ആദായനികുതി ഇ-ഫയലിങ് പോർട്ടൽ സന്ദർശിക്കുക: [https://www.incometax.gov.in/iec/foportal/)


'ലിങ്ക് ആധാർ' (ഹോംപേജിൽ താഴെ ഇടതുവശത്ത്) ക്ലിക്ക് ചെയ്യുക


കാണിച്ചിരിക്കുന്ന ഫീൽഡുകളിൽ നിങ്ങളുടെ 10 അക്ക പാൻ, 12 അക്ക ആധാർ നമ്പറുകൾ നൽകുക


സ്‌ക്രീനിലെ നിർദേശങ്ങൾ പാലിച്ച് 1,000 രൂപ പേയ്മെന്റ് പൂർത്തിയാക്കുക


അഭ്യർത്ഥന സമർപ്പിക്കുക- പോർട്ടൽ അത് സ്വീകരിക്കുകയും ലിങ്കിങ് പ്രോസസ്സ് ചെയ്യുകയും ചെയ്യും


ഓൺലൈനിലൂടെ പരിശോധിക്കുന്ന വിധം:


uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക


ആധാർ സർവീസസിൽ ക്ലിക്ക് ചെയ്യുക


ആധാർ ലിങ്കിങ് സ്റ്റാറ്റസ് തെരഞ്ഞെടുക്കുക


12 അക്ക ആധാർ നമ്പർ നൽകി ഗെറ്റ് സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുക


പാൻ കാർഡ് നമ്പർ നൽകുക


സെക്യൂരിറ്റി വെരിഫിക്കേഷന് കാപ്ച കോഡ് നൽകുക


ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുന്നതോടെ നടപടി പൂർത്തിയായി


തുടർന്ന് ആധാർ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും


www.nsdl.com ൽ കയറിയും സമാനമായ നിലയിൽ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും


എസ്എംഎസ് വഴി പരിശോധിക്കുന്ന വിധം:


UIDPAN എന്ന് ടൈപ്പ് ചെയ്യുക


സ്‌പേസ് ഇട്ട ശേഷം ആധാർ നമ്പർ നൽകുക


വീണ്ടും സ്‌പേസ് ഇട്ട ശേഷം പാൻ നമ്പർ ടൈപ്പ് ചെയ്യുക


UIDPAN < 12 digit Aadhaar number> < 10 digit Permanent Account Number> ഇതായിരിക്കണം ഫോർമാറ്റ്


567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് വേണം എസ്എംഎസ് അയക്കാൻ


ആധാറുമായി പാൻ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും

Post a Comment

Thanks

Previous Post Next Post