പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാനും ആധാർ നമ്പറും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. ഈ സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ നികുതി സംബന്ധമായ പ്രവർത്തനങ്ങളും മറ്റ് സാമ്പത്തിക ഇടപാടുകൾക്കും തടസ്സം നേരിടും. എന്നാൽ ആധാർ- പാൻ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും.
2024 ഒക്ടോബർ 1-ന് മുമ്പ് ആധാർ നമ്പർ ഉപയോഗിച്ച് പാൻ അനുവദിക്കപ്പെട്ട വ്യക്തികൾ എത്രയും വേഗം ബന്ധിപ്പിക്കൽ പ്രക്രിയ പൂർത്തിയാക്കണം എന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. 2025 ഏപ്രിൽ 3-ൽ ഇറക്കിയ വിജ്ഞാപനത്തിലാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. ഇനിയും ലിങ്ക് ചെയ്യാത്തവർ ആദ്യം 1,000 രൂപ ലേറ്റ് ഫീസ് അടയ്ക്കണം. എന്നാൽ 2024 ഒക്ടോബർ 1 ന് ശേഷം ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിച്ച് കാർഡുകൾ നേടിയ പാൻ ഉടമകൾക്ക് 2025 ഡിസംബർ 31 വരെ സൗജന്യമായി അവരുടെ പാൻ ആധാറുമായി ബന്ധിപ്പിക്കാൻ കഴിയും.
ഇത് കൂടാതെ പുതുതായി പാൻ കാർഡ് അപേക്ഷിക്കുന്നവർക്ക് ആധാർ അധിഷ്ഠിത പരിശോധന നിർബന്ധമാക്കിയിട്ടുമുണ്ട്. അതായത് പാൻ കാർഡിന് അപേക്ഷിക്കും മുൻപ് ആധാർ കാർഡിലെ വിവരങ്ങൾ കൃത്യമാക്കി വച്ചില്ലെങ്കിൽ പണി കിട്ടുമെന്നർത്ഥം.
Post a Comment
Thanks