കേരള യാത്ര വിളംബര ബൈക്ക് റാലി നടത്തി

എസ്.വൈ.എസ് വെളിമുക്ക് സർക്കിൾ കമ്മിറ്റിക്ക് കീഴിൽ കേരളയാത്രയുടെ ഭാഗമായുളള ജില്ലാ ഉപയാത്രയുടെയും  വിളംബര ബൈക്ക് റാലി പാലക്കൽ നിന്നും ജമലുല്ലൈലി മഖാം സിയാറത്തോടെ പ്രയാണമാരംഭിച്ച് ആലുങ്ങൽ, കൂഫ, വെളിമുക്ക്, തലപ്പാറ, മുട്ടിച്ചിറ, UHനഗർ,MHനഗർ വഴി കളിയാട്ടമുക്കിൽ സമാപിച്ചു. 

കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി ശരീഫ് വെളിമുക്ക് സർക്കിൾ കമ്മിറ്റിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.വെളിമുക്ക് മുസ്ലിം ജമാഅത്ത് സെക്രട്ടറി അബ്ദുറഹ്മാൻ മുസ്ലിയാർ കൂഫ , ഇസ്ഹാഖ് സഖാഫി, റാഫി സഖാഫി, സയ്യിദ് സ്വാദിഖലി തുറാബ് തങ്ങൾ, ശരീഫ് സഖാഫി ,മുഹമ്മദ് ശാഫി, മുഹമ്മദ് സ്വാബിർ ,മുഹമ്മദ് ശാമിൽ, തമീം റാസി എന്നിവർ സംബന്ധിച്ചു. 

യൂണിറ്റുകളിൽ നിന്ന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് ,എസ് എസ് എഫ് പ്രവർത്തകർ പങ്കെടുത്തു.

Post a Comment

Thanks

أحدث أقدم