റെന്റ് എ ബൈക്ക് പദ്ധതിക്ക് തിരൂർ റെയിൽവേ സ്റ്റേഷനിലും തുടക്കം


തിരൂർ : റെയിൽവേ സ്‌റ്റേഷനുകളിൽ ഇരുചക്ര വാഹനങ്ങൾ വാട കക്ക് നൽകുന്ന പദ്ധതിയായ 'റെൻ്റ് എ ബൈക്ക്' പദ്ധതി തിരൂർ റെയിൽവേ സ്റ്റേഷനിലും ആരംഭിച്ചു. റെയിൽവേയുടെ പദ്ധതി കൂടിയായ ഇതിൽ പ്രീമിയം ഗണത്തിൽപ്പെട്ട ബൈക്ക് മുതൽ സാധാരണ സ്കൂട്ടർ വരെ ലഭ്യമാണ്. ഇ-സ്കൂട്ടറുകളുമുണ്ട്. സാധാരണ ഇരുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് നൽകേണ്ട വാടക 50 രൂപയാണ്. 

ഒരുദിവസത്തിന് 750 രൂപയും അര ദിവസത്തിന് 500 രൂപയുമാണ് വാടക. ഒരാഴ്ച കൈയിൽ വെക്കാ൯ 3,800 രൂപ നൽകണം. മാസം 7,500 രൂപയാണ് വാടക. പ്രീമിയം ബൈക്കുകൾക്ക് തരമനുസരിച്ച് വാടകയും കൂടും വണ്ടിക്കൊപ്പം ഒരു ഹെൽമറ്റ് സൗജന്യമായി ലഭിക്കും മറ്റൊരെണ്ണം വേണമെങ്കിൽ അധികമായി 50 രൂപകൂടി നൽകണം. ഇ-സ്‌കൂട്ടറാണെങ്കിൽ ഫുൾ ചാർജിൽ ൽകും. വാഹനം ലഭിക്കാൻ ആധാർ കാർഡും ലൈസൻസുമാ നണ് നൽകേണ്ടത്. കൂടാതെ സ്കൂട്ടറിന് 1,000 രൂപയും ബൈക്കുകൾക്ക് 2,000 രൂപ യും സെക്യൂരിറ്റി ഡിപ്പോസിറ്റായി അടക്കുകയും വേണം. എന്നാൽ, ഈ തുക വണ്ടി തിരിച്ചേൽപ്പിച്ച് അടുത്ത ദിവസം ഓൺലൈനായി തിരികെ നൽകും.


വാഹനങ്ങൾക്കു പിഴ വന്നിട്ടു ണ്ടെങ്കിൽ സെക്യൂരിറ്റി ഡിപ്പോസി റ്റിൽ നിന്ന് ഈടാക്കുകയും ചെ യ്യും. ഓടുന്ന വഴി മെക്കാനിക്കൽ പ്രശ്നങ്ങൾ വന്നാൽ പദ്ധതി നട ത്തുന്ന കരാറുകാർ തന്നെ വാഹ നം ശരിയാക്കും. നിലവിൽ ഇവി ടെ 30 വണ്ടികളുണ്ട്. എട്ടു വണ്ടി കൾകൂടി ഉടൻ എത്തിക്കും. പദ്ധ തി തുടങ്ങിയ ആദ്യ ദിനങ്ങളിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


തിരൂർ റെയിൽവേ സ്‌റ്റേഷൻ്റെ പ്രധാന കവാടത്തിലാണ് പദ്ധതി യുടെ ഓഫിസ് പ്രവർത്തിക്കുന്ന ത്. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ 17 റെയിൽവേ സ്‌റ്റേഷനുകളി ലാണ് പദ്ധതി ആരംഭിച്ചത്. കോഴി ക്കോട് റെയിൽവേ സ്‌റ്റേഷനിലും തിരൂരിനൊപ്പം പദ്ധതി തുടങ്ങിയി ട്ടുണ്ട്. ജില്ലയിൽ പരപ്പനങ്ങാടിയി ലും റെന്റ് എ ബൈക്ക് പദ്ധതി ഉട ൻ തുടങ്ങും ഇതിന് പുറമെ തിരു ർ റെയിൽ‌വേ സ്‌റ്റേഷനിൽ റെയി ൽവേ മൾട്ടി പർപ്പസ് ഷോറും തു ടങ്ങിയിട്ടുണ്ട്.


ട്രെയിനിറങ്ങി വീട്ടിൽ പോകു ന്നവർക്കു പലചരക്ക് സാധനങ്ങ ൾ വാങ്ങാനുള്ള സൗകര്യമാണ് ഇ തിലൂടെ റെയിൽവേ ലക്ഷ്യം വെ ക്കുന്നത്.റെയിൽവേ സ്‌റ്റേഷനിലെ ഒ ന്നാം പ്ലാറ്റ്ഫോമിലാണ് ഷോറും ഉള്ളത്. രണ്ട്, മൂന്ന് പ്ലാറ്റ്ഫോമി ലും ഉടൻ തുടങ്ങും. മറ്റു റെയിൽ വേ സ്‌റ്റേഷനുകളിലും ഉടൻ മൾ ട്ടി പർപ്പസ് ഷോറുമുകൾ ആരം ഭിക്കും.


Post a Comment

Thanks

Previous Post Next Post