പരപ്പനങ്ങാടി: കേരള പ്രവാസി സംഘം പരപ്പനങ്ങാടി വില്ലേജ് കമ്മിറ്റി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് - ജനകീയ വികസന മുന്നണി സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.
പുത്തൻ പീടിക ഡിവിഷനിൽ നിന്ന് ആരംഭിച്ച ജാഥ കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തെക്കെപ്പാട്ട് ലത്തീഫ് ഉദ്ഘാടനം ചെയ്തു.
സിപിഐ(എം) തിരൂരങ്ങാടി ഏരിയ സെന്റർ അംഗം തുടിശ്ശേരി കാർത്തികേയൻ, ഏരിയ കമ്മിറ്റി അംഗം കെ. ജയചന്ദ്രൻ, ഡിവിഷൻ 29 ലെ സ്ഥാനാർഥി കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ, ഡിവിഷൻ 32 സ്ഥാനാർഥി ബിന്ദു ജയചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കേരള പ്രവാസി സംഘം പരപ്പനങ്ങാടി വില്ലേജ് പ്രസിഡന്റ് എ.വി. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വില്ലേജ് സെക്രട്ടറി കെ. സുരേഷ് സ്വാഗതവും, വില്ലേജ് കമ്മിറ്റി അംഗം സലീം എലിമ്പാടൻ നന്ദിയും പറഞ്ഞു.
വില്ലേജ് പരിധിയിലെ വിവിധ ഡിവിഷനുകളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ പരപ്പനങ്ങാടി വില്ലേജ് ജോയിന്റ് സെക്രട്ടറി എ.വി. ജിത്തു വിജയ്, കമ്മിറ്റി അംഗങ്ങളായ സലീം എലിമ്പാടൻ, ടി.പി. കുഞ്ഞാലൻ കുട്ടി എന്നിവർ സംസാരിച്ചു.

Post a Comment
Thanks