ശോഭപറമ്പ് ക്ഷേത്ര ഉത്സവത്തിന് കൊടിയേറി


താനൂർ: ശോഭപറമ്പ് ശ്രീകുരുംബഭഗവതി ക്ഷേത്രത്തിലെ കലങ്കരി ഉത്സവത്തിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ കൊടിയേറി, ക്ഷേത്രപൂജാരി രാജീവ് ആവേൻ്റ സാന്നിധ്യത്തിൽ ക്ഷേത്രoരക്ഷാധികാരി ഒ.കെ രവിമേനോൻ കൊടിയേറ്റി. 

ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് കെ.വേണുഗോപാലൻ സെക്രട്ടറി എ. ഉണ്ണി, എം.ജയൻ സി.കെ. സുന്ദരൻ, ടി. അശോകൻ, എൻ അഖിൽ. വി രമേശ്, ഉത്സവകമ്മിറ്റി രക്ഷാധികാരികളായ കെ. ബാലൻ, ഒ.മധു, ചെയർമാൻ ഒ. സുരേഷ്ബാബു, പി. സുരേഷ്, എം. വി.വി. അഭിലാഷ്, കെ. മഹേഷ്, കെ.ഉമേഷ്, പി. വേണുഗോപാലൻ, എം. ഷാജി എന്നിവരടക്കം നിരവധി  ഭക്തർ പങ്കെടുത്തു.

പായസ വിതരണവും നടന്നു, ഇതോടനുബന്ധിച്ച് മുണ്ട്യാലത്തിൽ ഇമ്പിച്ചിതുമ്പൻ്റെ നേതൃത്വത്തിൽ നടന്ന ചവിട്ട് കളിയും നടന്നത് ശ്രദ്ധേയമായി.


Post a Comment

Thanks

Previous Post Next Post