പേരാമ്പ്ര: തൊട്ടിൽപ്പാലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
തൊട്ടിൽപ്പാലത്തിന് സമീപം നിർത്തിയിട്ട നിലയിലായിരുന്നു കാർ. കാറിനുള്ളിൽ വിജോയെ അബോധാവസ്ഥയിൽ കണ്ടതിനെത്തുടർന്ന് നാട്ടുകാർ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. കാറിന്റെ ഡോറുകൾ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പൊലിസ് സ്ഥലത്തെത്തി പുറകിലെ ഗ്ലാസ് തകർത്താണ് ഡോർ തുറന്നത്. ഉടൻ തന്നെ പുറത്തെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തൊട്ടിൽപ്പാലം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും പൊലിസ് അറിയിച്ചു.
إرسال تعليق
Thanks