മലപ്പുറം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ഭൂ ചലനം ഉണ്ടായതായി സൂചന.



  ഭൂമിക്കടിയിൽ നിന്നും ഭയാനകമായ ശബ്ദം കേട്ട് ജനങ്ങൾ പരിഭ്രാന്തിയിൽ വീടുവിട്ടിറങ്ങി. കോട്ടക്കൽ മേഖലയിൽ ആമപ്പാറ ചിനക്കൽ, ചെങ്കുവെട്ടി, സ്വാഗതമാട് ,പാലത്തറ ,അമ്പലവട്ടം, ക്ലാരി, കോഴിച്ചെന ,കൊഴൂർ ,ചെറുശ്ശോല മേഖലകളിലാണ് സംഭവം.


ചൊവ്വാഴ്ച രാത്രി പത്തു മണിക്കും 10.05നുമാണ് മുരൾച്ച പോലെ ശബ്ദം കേട്ടത്. രണ്ട് സമയങ്ങളിലായി ശബ്ദം ഉണ്ടായതോടെ പ്രദേശത്തുകാർ ഭീതിയിലായി.


ഇതിന് പിന്നാലെയാണ് പത്തരക്ക് കൂടുതൽ കടുത്ത ശബ്ദം വീണ്ടും ഉണ്ടായത്.  കുലുക്കമാണെന്ന് കരുതി പലരും വീടിനു പുറത്ത് ഇറങ്ങി.

വേങ്ങര, കാച്ചടി, കരുമ്പിൽ,

ചെമ്മാട്, സി കെ നഗർ, ചെറുമുക്ക് ഭാഗങ്ങളിലും ഇത്തരം അനുഭവങ്ങൾ ഉള്ളതായി പറയുന്നു.

Post a Comment

Thanks

أحدث أقدم