കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 7.2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, ഒരാൾ അറസ്റ്റിൽ


കരിപ്പൂർ | കോഴിക്കോട് വിമാനത്താവളത്തിൽ 7.2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ നിന്ന് കരിപ്പൂരിൽ എത്തിയ  കോഴിക്കോട് സ്വദേശി മാളിയേക്കൽ  സാജിക് മുഹമ്മദ് (31) ആണ്  പിടിയിലായത്. 


ഭക്ഷ്യ വസ്തുക്കളുടെ പായ്ക്കറ്റുകളിൽ ഒളിപ്പിച്ചാണു കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഡിആർഐയുടെ കോഴിക്കോട് റീജനൽ യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. 

വിപണിയിൽ 7.2 കോടി രൂപ വിലമതിക്കുന്ന 7.2 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് ബാഗേജിൽ നിന്ന് കണ്ടെടുത്തത്.  മുൻപും ബാങ്കോക്കിൽ നിന്ന് കടത്താൻ ശ്രമിച്ച കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് കരിപ്പൂരിൽ പിടികൂടിയിട്ടുണ്ട്. 

Post a Comment

Thanks

Previous Post Next Post