ജനസംഖ്യ 47 ലക്ഷം; മലപ്പുറം ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്


മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യം വീണ്ടും സജീവമാകുന്നു. മുസ്ലിം ലീഗിന് പിന്നാലെ കേരള മുസ്ലിം ജമാഅത്തും ഈ ആവശ്യവുമായി രംഗത്തെത്തി. മലപ്പുറം ജില്ലയിലെ 47 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് നിലവിലെ ഭരണസൗകര്യങ്ങൾ പരിമിതമാണെന്നും ജില്ല വിഭജിച്ചാൽ മാത്രമേ വികസനവും സൗകര്യങ്ങളും എല്ലാവർക്കും ഉറപ്പാക്കാൻ സാധിക്കൂ എന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അഭിപ്രായപ്പെട്ടു.


സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം മലപ്പുറം ജില്ലയിൽ ഉണ്ട്. അതായത് കേരളത്തിലെ ജനസംഖ്യയുടെ ഏഴിലൊന്ന് മലപ്പുറം ജില്ലയിലാണ്.


കേരളത്തിലെ മറ്റു പല ജില്ലകളിലും ശരാശരി എട്ട് മുതൽ 12 ലക്ഷം വരെ മാത്രം ജനസംഖ്യയുള്ളപ്പോൾ മലപ്പുറത്ത് അതിന്റെ നാലിരട്ടിയോളം ആളുകളുണ്ട് എന്നത് വിഭജനം ആവശ്യപ്പെടുന്നവർ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു.

Post a Comment

Thanks

أحدث أقدم