കരിപ്പൂർ വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്ക് പരിഷ്കരിച്ചു; ടാക്സി നിരക്കിലും സമയക്രമത്തിലും വലിയ ഇളവുകൾ; കുറഞ്ഞത് 283 ൽ നിന്ന് 100 ലേക്ക്


കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാഹന പാർക്കിങ് ഫീസിൽ യാത്രക്കാർക്ക് ആശ്വാസകരമായ ഇളവുകൾ വരുത്തി നിരക്ക് പരിഷ്കരിച്ചു. ദീർഘകാലമായി യാത്രക്കാരും ടാക്സി തൊഴിലാളികളും ഉന്നയിച്ചിരുന്ന പരാതികൾ പരിഗണിച്ചാണ് എയർപോർട്ട് അതോറിറ്റിയുടെ പുതിയ തീരുമാനം.


യാത്രക്കാരെ കൊണ്ടുപോകാൻ വരുന്ന ടാക്സി വാഹനങ്ങൾക്ക് മുൻപ് നൽകേണ്ടിയിരുന്ന 283 രൂപ എന്ന വലിയ തുക 100 രൂപയായി കുറച്ചു. വിമാനത്താവളത്തിൽ പ്രവേശിച്ച് 13 മിനിറ്റിനകം പുറത്തിറങ്ങിയില്ലെങ്കിൽ പാർക്കിങ് ഫീസ് നൽകണമെന്ന കടുത്ത വ്യവസ്ഥ പിൻവലിച്ചതാണ് ഏറ്റവും വലിയ ആശ്വാസം.


വിമാനത്താവളത്തിലെ ഗതാഗതക്കുരുക്ക് കാരണം പലപ്പോഴും നിശ്ചിത സമയത്തിനുള്ളിൽ പുറത്തിറങ്ങാൻ കഴിയാത്തത് യാത്രക്കാരും പാർക്കിങ് ജീവനക്കാരും തമ്മിൽ വലിയ തർക്കങ്ങൾക്ക് കാരണമായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ഇത്തരത്തിൽ ഫീസ് ഈടാക്കില്ല.


വിമാനത്താവള കവാടത്തിൽ നിന്ന് സമയം രേഖപ്പെടുത്തിയ സ്ലിപ്പ് നൽകുമെങ്കിലും തിരിച്ചുപോകുമ്പോൾ സമയം നോക്കി പണം ഈടാക്കുന്ന രീതി ഇനി ഉണ്ടാവില്ല. എന്നാൽ ഈ സ്ലിപ്പ് യാത്രക്കാർ കൈവശം കരുതണം. യാത്രക്കാരെ ഇറക്കാൻ വരുന്ന ടാക്സി വാഹനങ്ങൾ തുക നൽകേണ്ടതില്ലെന്നും യാത്രക്കാരുമായി എത്തുമ്പോൾ യാത്രാരേഖകൾ കാണിച്ചാൽ മതിയെന്നും അധികൃതർ.


അതേസമയം, ഇളവുകൾ നൽകുന്നതോടൊപ്പം തന്നെ ചില നിയന്ത്രണങ്ങളും കടുപ്പിച്ചിട്ടുണ്ട്. നിശ്ചിത പാർക്കിങ് ഏരിയകളിൽ അല്ലാതെ വാഹനം നിർത്തിയിട്ടാൽ 500 രൂപ പിഴ ഈടാക്കും. മുൻപ് ഇത് 250 രൂപയായിരുന്നു.

Post a Comment

Thanks

أحدث أقدم