കോഴിക്കോട്:പതിനാറുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച യുവാക്കൾ പിടിയിൽ.കൊടുവള്ളി സ്വദേശികളായ ഷമീം,റയീസ് എന്നിവരാണ് പിടിയിലായത്.പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇവർ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത്.
കഴിഞ്ഞ 20ന് പിണങ്ങി വീട് വീട്ടിറങ്ങിയ പെൺകുട്ടി പെരിന്തൽമണ്ണയിൽ നിന്ന് ബസ് കയറി കോഴിക്കോട് ബീച്ചിലെത്തുകയും ഞായറാഴ്ച്ച പുലർച്ചെ രണ്ട് മണിക്ക് യുവാക്കൾ ബീച്ചിൽ നിന്ന് താമസസൗകര്യവും ഭക്ഷണവും നൽകാമെന്നുപറഞ്ഞ് ഫ്‌ളാറ്റിലേക്ക് കൂട്ടിക്കൊണ്ട് പോകുകയുമായിരുന്നു.ഫ്‌ളാറ്റിലുണ്ടായിരുന്ന രണ്ടുപേരാണ് കുട്ടിക്ക് മയക്കുമരുന്ന് നൽകിയത്.
പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം 4,000 രൂപ നൽകി ഉച്ചയോടെ കോഴിക്കോട് ബീച്ചിൽ ഇറക്കിവിട്ടു.കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ബീച്ചിൽ കണ്ടെത്തിയത്.പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളിൽ രണ്ടുപേർ ഒളിവിലാണ്.
Post a Comment
Thanks