ബെംഗളൂരു: കർണാടകയിലെ യെലഹങ്കയ്ക്ക് സമീപം കൊഗിലു ഗ്രാമത്തിൽ വൻതോതിലുള്ള കുടിയൊഴിപ്പിക്കൽ നടപടി. സർക്കാർ ഭൂമി കൈയേറി നിർമ്മിച്ചതാണെന്നാരോപിച്ച് നാനൂറോളം വീടുകൾ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) പൊളിച്ചുനീക്കി. ശനിയാഴ്ച പുലർച്ചെ നാല് മണിക്ക് വൻ പൊലിസ് സന്നാഹത്തോടെ ആരംഭിച്ച നടപടി പ്രദേശത്ത് വലിയ സംഘർഷാവസ്ഥയ്ക്കും പ്രതിഷേധത്തിനും കാരണമായി.
കുടിയൊഴിപ്പിക്കൽ നടപടി ഇങ്ങനെ:
ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലെ 350-ലധികം കുടുംബങ്ങളാണ് ഭവനരഹിതരായത്. ഏകദേശം 3,000-ത്തോളം ആളുകൾ
നിലവിൽ തെരുവിലാണ.നാല ജെസിബികളും 150-ഓളം പൊലിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറുകൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്ത ശേഷമായിരുന്നു പൊളിക്കൽ.ഉർദു ഗവൺമെന്റ് സ്കൂളിന് സമീപമുള്ള കുളത്തോട് ചേർന്നുള്ള ഭൂമി നിയമവിരുദ്ധമായി കൈയേറിയതാണെന്നും യാതൊരു അനുമതിയും കൂടാതെയാണ് നിർമ്മാണം നടത്തിയതെന്നും അധികൃതർ വ്യക്തമാക്കുന്നു.
താമസക്കാരുടെ ആക്ഷേപങ്ങൾ:
25 വർഷത്തിലേറെയായി തങ്ങൾ ഇവിടെ താമസിക്കുന്നുണ്ടെന്ന് ഒഴിഞ്ഞുപോയ കുടുംബങ്ങൾ അവകാശപ്പെടുന്നു. ഹൈദരാബാദ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ഇവരിൽ ഭൂരിഭാഗവും. ഭിക്ഷാടനത്തിലൂടെയും മറ്റും ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന ഇവർക്ക് ആധാർ, വോട്ടർ ഐഡി രേഖകളുണ്ട്.
വീടുകൾ പൊളിക്കുന്നതിന് മുൻപ് യാതൊരുവിധ നോട്ടീസും നൽകിയില്ലെന്ന് താമസക്കാർ പരാതിപ്പെട്ടു.തെരഞ്ഞെടുപ്പ് സമയത്തും മറ്റും മന്ത്രിമാർ വന്ന് സൗകര്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാൽ ഇപ്പോൾ ക്രൂരമായി തെരുവിലേക്ക് തള്ളിയെന്നും ഇവർ ആരോപിക്കുന്നു. ഗർഭിണികളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ അവസ്ഥ അധികൃതർ പരിഗണിച്ചില്ലെന്നും പരാതിയുണ്ട്.
ഇടപെടലുകൾ:
സംഭവം വിവാദമായതോടെ കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ യു. നിസാർ അഹമ്മദ് സ്ഥലം സന്ദർശിച്ചു. കൃത്യമായ നിയമനടപടികൾ പാലിക്കാതെയാണ് കുടിയൊഴിപ്പിക്കൽ നടത്തിയതെന്ന് അദ്ദേഹം അധികൃതരെ കുറ്റപ്പെടുത്തി. ഇരകളുടെ പരാതികൾ കേട്ട അദ്ദേഹം, വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
Post a Comment
Thanks