കോഴിക്കോട് | സംസ്ഥാനത്ത് റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റാവുന്നതാണ്. ഇതിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വൈകിട്ട് അഞ്ച് വരെ നീട്ടിയിട്ടുള്ളത്.
അക്ഷയ പോർട്ടൽ വഴിയും അപേക്ഷകൾ സമർപ്പിക്കാമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ വ്യക്തമാക്കി. പൊതു ജനങ്ങൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത ഓൺലൈൻ കേന്ദ്രങ്ങൾ വഴിയോ, (ecitizen.civilsupplieskerala.gov.in) അക്ഷയ പോർട്ടൽ വഴിയോ അപേക്ഷിക്കാം.
إرسال تعليق
Thanks