കൂടിയും കുറഞ്ഞും സ്വർണ്ണവില | ഇന്ന് പവന്ന് 240 കുറഞ്ഞു | പുതിയ വില അറിയാം


മലപ്പുറം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് ഇന്നലെ പവന് 200 രൂപ വർദ്ധിച്ചപ്പോൾ ഇന്ന് പവന് 240 രൂപ കുറഞ്ഞു. രാജ്യാന്തര വിപണിയിലും വില ഏറിക്കുറയുകയാണ്.  എന്നാല്‍ ഏത് സമയവും വില കുതിച്ചുയരുമെന്ന ആശങ്ക സ്വര്‍ണ വിപണിയിലുണ്ട്.


ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4195 ഡോളര്‍ ആണ് ഇന്നത്തെ വില. ഡോളര്‍ സൂചിക 99 എന്ന നിരക്കിലാണുള്ളത്. അതേസമയം, രൂപയുടെ മൂല്യം 90 എന്ന നിരക്കിലാണ്. ക്രൂഡ് ഓയില്‍ വില കുറഞ്ഞു വരികയാണ്. ഇന്ത്യയ്ക്ക് വലിയ ആശ്വാസകരമാകുന്നതാണ് എണ്ണ വിലയിലെ ഇടിവ്. കാരണം ഇന്ത്യ വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്ന വസ്തുവാണിത്.


കേരളത്തിലെ വിപണിയില്‍ അഞ്ച് പരിശുദ്ധിയിലുള്ള സ്വര്‍ണങ്ങളാണ് ലഭിക്കുന്നത്. ഇതില്‍ 24 കാരറ്റിന് ഓരോ നിമിഷവും വിലയില്‍ മാറ്റം സംഭവിക്കുന്നതിനാല്‍ വില തിട്ടപ്പെടുത്താന്‍ പ്രയാസമാണ്. അതേസമയം, 22 കാരറ്റിലാണ് കേരളത്തിലെ ആഭരണങ്ങള്‍ പണിയുന്നത്. സമീപ കാലത്ത് വില വലിയ തോതില്‍ കുതിച്ചപ്പോള്‍ മറ്റു ചെറിയ കാരറ്റുകളിലെ ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.


22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11925 രൂപയിലെത്തി. പവന് 95400 രൂപയുമായി. 18 കാരറ്റ് ഗ്രാമിന് 9805 രൂപയും പവന് 78440 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7640 രൂപയും പവന് 61120 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4930 രൂപയും പവന്‍ സ്വര്‍ണത്തിന് 39440 രൂപയും നല്‍കണം. വെള്ളിയുടെ ഗ്രാം വില 190 രൂപയാണ്.


ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 95080 രൂപയും ഉയര്‍ന്ന വില 95840 രൂപയുമാണ്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.03 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷ.

Post a Comment

Thanks

أحدث أقدم