കാണാതായ മുസ്ലിം ലീഗ് വനിതാ സ്ഥാനാർത്ഥി ആൺ സുഹൃത്തിനൊപ്പം സ്റ്റേഷനിൽ ഹാജരായി


കണ്ണൂർ: ചൊക്ലി ഗ്രാമപഞ്ചായത്തിലെ  കാണാതായ മുസ്ലിം ലീഗ് വനിതാ സ്ഥാനാർത്ഥി പോലീസ് സ്റ്റേഷനിൽ ഹാജരായി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിനു പിന്നാലെ ആൺ സുഹൃത്തിനൊപ്പം വിട്ടയച്ചതായി പോലീസ് അറിയിച്ചു. 


യുഡിഎഫ് സ്ഥാനാർത്ഥി ടി പി അറുവയെയാണ്  കഴിഞ്ഞ ദിവസം മുതൽ കാണാനില്ലെന്ന് കാണിച്ചു മാതാവ് പോലീസിൽ പരാതി നൽകിയത്. സ്ഥാനാർത്ഥിയുടെ തിരോധാനം മുന്നണികൾക്കിടയിൽ ചൂടൻ ചർച്ചയായിരിക്കെയാണ് പുതിയ വഴിത്തിരിവ് ഉണ്ടായത്. ബിജെപി പ്രവർത്തകനായ  യുവാവിനൊപ്പം  ഇവർ ഒളിച്ചോടിയതായാണ് പ്രചരിച്ചത്. ഇതിനിടെയാണ് ഇന്നലെ വൈകിട്ടോടെ യുവാവിനെ കൂട്ടി സ്ഥാനാർത്ഥി സ്റ്റേഷനിൽ ഹാജരായത്. 


തങ്ങളുടെ സ്ഥാനാർത്ഥിയെ സിപിഎം തട്ടിക്കൊണ്ടുപോയെന്നായിരുന്നു മുസ്ലിംലീഗിന്റെ ആരോപണം. മകളെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയി എന്ന് സംശയിക്കുന്നതായി മാതാവും പറഞ്ഞിരുന്നു. ഇത്തരം രാഷ്ട്രീയ തർക്കങ്ങൾ മുറുകുന്നതിനിടയാണ് പെൺകുട്ടി സ്റ്റേഷനിലെത്തിയത്. 

Post a Comment

Thanks

أحدث أقدم