എസ്.ഐ.ആര്‍ 2025: സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം



ബി.എല്‍.ഒമാര്‍ വോട്ടര്‍മാരുടെ എനുമറേഷന്‍ ഫോമുകള്‍ ഡാറ്റാ എന്‍ട്രി ചെയ്യുമ്പോള്‍ ഫോണ്‍ നമ്പര്‍ ചേര്‍ക്കാതിരുന്നാല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്ന് പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ശബ്ദ സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഏറനാട് തഹസില്‍ദാര്‍ അറിയിച്ചു.

ബി.എല്‍.ഒമാര്‍ക്ക് ലഭ്യമായിരിക്കുന്ന എനുമറേഷന്‍ ഫോമുകളില്‍ നിര്‍ബന്ധമായും ചെയ്യേണ്ട ഫീല്‍ഡുകള്‍ സ്റ്റാര്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. 
എന്യൂമറേഷന്‍ ഫോം വോട്ടര്‍മാര്‍ ഒരു രേഖപ്പെടുത്തലുകളും നടത്താതെ ഒപ്പിട്ട് മാത്രം നല്‍കിയാല്‍ പോലും കരട് വോട്ടര്‍ പട്ടികയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തും. 

വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ മാറ്റം വരുത്തുന്നതിന് വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ ഉണ്ട്, അതിനു വേണ്ടി ഓണ്‍ലൈനായി ഫോറം 8 ലുള്ള അപേക്ഷ നല്‍കണം. ഫോണ്‍ നമ്പര്‍ ചേര്‍ക്കാനും ഫോറം 8 ആണ് ഉപയോഗിക്കേണ്ടത്. 
അത് ഇപ്പോഴും ഓണ്‍ലൈനില്‍ സ്വീകരിക്കുന്നുണ്ട്. ഒരു മിനിറ്റിനുള്ളില്‍ ഫോണ്‍ നമ്പര്‍ ബന്ധിപ്പിക്കാം. തെറ്റായ സന്ദേശങ്ങള്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post