കോഴിക്കോട് | പുതിയറ കനോലി കനാലിനു സമീപം ഇടവഴിയോടു ചേർന്ന് ആൾപ്പാർപ്പില്ലാത്ത സ്ഥലത്തു നിന്നു രണ്ടടിയോളം ഉയരത്തിൽ വളർന്ന കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തി.
ഇൻസ്‌പെക്ടർ കെ.പ്രഹ്ലാദന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം എത്തി പരിശോധിച്ചു. 17 ചെടികൾ കണ്ടെടുത്തു. ആരോ വലിച്ചെറിഞ്ഞ കഞ്ചാവിൽ നിന്നു മുളച്ചതാകാമെന്നാണു നിഗമനം.
സംഭവത്തിൽ എക്സൈസ് കേസെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.രാമകൃഷ്ണൻ, അഖിൽ, പ്രശാന്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

إرسال تعليق
Thanks