തിരുവനന്തപുരം | തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിച്ചത് കോൺഗ്രസ്. ആകെ 7816 സീറ്റുകൾ ജയിച്ച കോൺഗ്രസിനു പഞ്ചായത്തുകളിലേക്ക് 5723 പേരെയും ബ്ലോക്ക് പഞ്ചായത്തിലേക്ക് 917 പേരെയും ജില്ലാ പഞ്ചായത്തിലേക്ക് 129 പേരെയും മുനിസിപ്പിലാറ്റികളിലേക്ക് 899 പേരെയും ജയിപ്പിക്കാനായി. കോർപറേഷനുകളിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച 148 പേരാണ് ജയിച്ചത്. 7454 സിപിഎം സ്ഥാനാർഥികളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം 362 സീറ്റ്.
5541 പേർ പഞ്ചായത്തിലേക്കും 743 പേർ ബ്ലോക്ക് പഞ്ചായത്തിലേക്കും 113 പേർ ജില്ലാ പഞ്ചായത്തിലേക്കും 946 പേർ നഗരസഭകളിലേക്കും 111 പേർ കോർപറേഷനിലേക്കും സിപിഎം സ്ഥാനാർഥികളായി വിജയിച്ചു. മുസ്‌ലിം ലീഗാണ് സീറ്റ് നിലയിൽ മൂന്നാമത്. 2844 സീറ്റുകൾ ലീഗ് നേടി. നാലാം സ്ഥാനത്താണ് ബിജെപി. 1913 സീറ്റുകളിലാണ് താമര ചിഹ്നത്തിൽ സ്ഥാനാർത്ഥികൾ ജയിച്ചത്. സിപിഐയാണ് അഞ്ചാം സ്ഥാനത്ത്. 1018 സീറ്റിൽ സിപിഐ സ്ഥാനാർഥികൾ ജയിച്ചു. യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് 332 സീറ്റുകളിൽ ജയിച്ച് ഏഴാം സ്ഥാനത്തുണ്ട്. എൽഡിഎഫിലെകേരള കോൺഗ്രസ് (എം) 246 സീറ്റുകളിൽ ജയിച്ചു. 97 സീറ്റുകളിൽ ജയിച്ച എസ്‌ഡിപിഐയാണ് എട്ടാം സ്ഥാനത്ത്.
ട്വന്റി ട്വന്റി 78 സീറ്റുകളിലാണ് ജയിച്ചത്. ആർജെഡി 63 സീറ്റ് നേടി. ആർഎസ്പി 57 സീറ്റും ജെഡിഎസ് 44 സീറ്റും നേടി. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം 34 സീറ്റുകളിലാണ് വിജയിച്ചത്. 31 സീറ്റുകൾ വെൽഫെയർ പാർട്ടി നേടി. ആർഎസ്പി(29), എൻസിപി(എസ്‌പി) (25), സിഎംപി (സിപി ജോൺ) വിഭാഗം (10) ഐഎൻഎലും നാഷണൽ സെക്യുലർ പാർട്ടിയും (9), മാണി സി കാപ്പന്റെ കെഡിപി പാർട്ടി (8) സീറ്റുകൾ വീതം നേടി.
എൽഡിഎഫിലെ ജനാധിപത്യ കേരള കോൺഗ്രസ് ആറു സീറ്റ് നേടി. ബിഡിജെഎസിനും പിഡിപിക്കും അഞ്ചു സീറ്റ് വീതം ലഭിച്ചു. ബിഎൻജെഡി, ബിഎസ്‌പി, ആം ആദ്മി പാർട്ടികൾ 3 സീറ്റുകൾ വീതം നേടി. എൻഡിഎയിലെ എൽജെപിയും യുഡിഎഫിലെ ഫോർവേഡ് ബ്ലോക്കും സമാജ്‌വാദി പാർട്ടിയും ഓരോ സീറ്റുകളിൽ വിജയിച്ചു. 1403 സ്വതന്ത്ര സ്ഥാനാർഥികളാണ് മുന്നണി ക്വാട്ടയിലും അല്ലാതെയുമായി വിജയിച്ചത്.
Post a Comment
Thanks