പെരുമണ്ണ: തോട്ടുംകയ അംഗനവാടി പ്രവേശനോത്സവം TFC ക്ലബ്ബ് (തോട്ടുംകയ ഫ്രണ്ട്സ് ക്ലബ്ബ്) അംഗങ്ങളുടെ സഹകരണത്തോടെ ആഘോഷിച്ചു. പുതിയ കുട്ടികൾക്ക് പഠനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് മധുരമുള്ള ഒരനുഭവമാക്കാൻ ക്ലബ്ബ് അംഗങ്ങൾ ശ്രദ്ധിച്ചു.
പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കേക്ക് മുറിക്കുകയും കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ക്ലബ്ബിന്റെ സജീവമായ ഇടപെടൽ ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റേകി.
വാർഡ് മെമ്പർ റസീന റഷീദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പാറ മോൻ അധ്യക്ഷത വഹിച്ചു. TFC ക്ലബ്ബ് പ്രസിഡന്റ് അസ്‌ലം മുന്ന ആശംസകൾ നേർന്നു സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ലിയാഹു, ട്രഷറർ ജസീൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ അജ്മൽ, ഫസ്‌ലു എന്നിവർ പങ്കെടുത്തു.
കുട്ടികളുടെ മുഖത്ത് സന്തോഷം നിറച്ച ക്ലബ്ബ് അംഗങ്ങളുടെ സ്നേഹോപഹാരങ്ങൾക്ക് അംഗനവാടി ടീച്ചർ നിവേദ നന്ദി രേഖപ്പെടുത്തി.

Post a Comment
Thanks