SYS പുളിച്ചേരി യൂണിറ്റ് വാർഷിക കൗൺസിൽ സമാപിച്ചു. പുതിയ കർമ്മപദ്ധതികൾക്ക് തുടക്കമായി



​പുളിച്ചേരി: പുളിച്ചേരി യൂണിറ്റിന്റെ വാർഷിക കൗൺസിൽ പ്രൗഢമായി സമാപിച്ചു.


എരണിക്കൽ ബാവാക്കയുടെ വസതിയിൽ വെച്ച് നടന്ന കൗൺസിൽ, യൂണിറ്റിന്റെ അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ കർമ്മപദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും രൂപരേഖ നൽകി.


​വളരെ വിപുലമായ പരിപാടികളോടെ 7.15-ഓടെ ആരംഭിച്ച യോഗത്തിൽ, സർക്കിളിലെ മുതിർന്ന നേതാക്കളുടെയും യൂണിറ്റ് അംഗങ്ങളുടെയും ഭാരവാഹികളുടെയും സജീവ പങ്കാളിത്തമുണ്ടായിരുന്നു. 


ചർച്ചകളും പ്രസംഗങ്ങളും ഉൾപ്പെടെ വ്യത്യസ്തമായ പരിപാടികളാൽ കൗൺസിൽ ശ്രദ്ധേയമായി.


​സർക്കിൾ നേതാക്കളായ യാസിർ അഹ്സനി, ഹംസ കുന്നത്തുപറമ്പ്, മൂസക്കുട്ടി സഖാഫി, മുസ്തഫ സുഹ്രി, അസ്‌ലം ചിനക്കൽ, ഫൈറൂസ് പറക്കാവ് എന്നിവർ  സംബന്ധിച്ചു. ​

Post a Comment

Thanks

Previous Post Next Post