മലപ്പുറം: NH–66 വികസന പ്രവൃത്തികളുടെ ഭാഗമായി കൊളപ്പുറം നോർത്ത് ജംഗ്ഷനിൽ നടപ്പിലാക്കുന്ന പുതുക്കിപ്പണിയൽ പദ്ധതി വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഗുരുതരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായുള്ള ആശങ്കയുമായി Kerala Hotel & Restaurant Association (KHRA)യും Kerala Vyapari Vyavasayi Ekopana Samithi (KVVES)യും സംയുക്തമായി ഇന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദ് IAS നേ കണ്ടു നിവേദനം സമർപ്പിച്ചു.
100-ത്തിലധികം വ്യാപാര സ്ഥാപനങ്ങളും 1000-ത്തിലധികം തൊഴിലാളികളും നേരിട്ട് ആശ്രയിക്കുന്ന കൊളപ്പുറം ജംഗ്ഷനിൽ, നിലവിലെ നവീകരണ പ്ലാൻ നടപ്പിലായാൽ സ്ഥാപനങ്ങളുടെ പ്രവർത്തനം ബാധിക്കപ്പെടുകയും, പള്ളി–അമ്പലം ഉൾപ്പെടുന്ന മതസ്ഥാപനങ്ങളിലേക്കും ഷ്മശാനങ്ങളിലേക്കുമുള്ള വാഹനയാത്രകൾക്കുപോലും തടസ്സം നേരിടേണ്ടി വരുമെന്നും പ്രതിനിധി സംഘം കളക്ടറെ അറിയിച്ചു.
ഗതാഗത കുരുക്ക്, അപകടസാധ്യത, emergeny യാത്രകളിലെ തടസ്സം എന്നിവ ചൂണ്ടിക്കാട്ടിയ പ്രതിനിധികൾ, ജംഗ്ഷൻ നവീകരണത്തിനൊപ്പം ഒരു roundabout നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പ്രദേശവാസികൾ നേരത്തെ തന്നെ പ്രതിഷേധം പ്രകടിപ്പിച്ച സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനായി ആക്ഷൻ എടുക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു.
നിവേദനം സമർപ്പിച്ച സംഘത്തിൽ പങ്കെടുത്തവർ:
CH സമദ് KHRA മലപ്പുറം ജില്ലാ പ്രസിഡൻറ്
- അലവി ഹാജി – KHRA President കൊളപ്പുറം Unit:
- അഷ്‌റഫ് – Secretary KHRA കൊളപ്പുറം
KVVES Kolappuram Unit:
- മൂസ ഹാജി – President
- നദീർ – Secretary
- സൈദു മുഹമ്മദ് – Treasurer
- ഹനീഫ UK വൈസ് പ്രസിഡണ്ട്
- അനിൽകുമാർ വൈശാഖ്
Samara Samithi:
- Ayoob Khan Chalil – ഭാരവാഹി
നിവേദനം സ്വീകരിച്ച ജില്ലാ കളക്ടർ വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നിയുക്ത SP യും, DMO യും , ഫുഡ് സേഫ്റ്റി ഓഫീസറും സന്നിഹിതരായിരുന്നു.
إرسال تعليق
Thanks